ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യത
text_fieldsദോഹ: ഖത്തറിന്റെ തീരപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ആരംഭിക്കുന്ന പ്രതികൂല കാലാവസ്ഥ അടുത്ത ആഴ്ച വരെ തുടരുമെന്നാണ് പ്രവചനം. കടൽ തിരമാലകൾ 6 അടി വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സമയങ്ങളിൽ ഇത് 8 അടി വരെ ഉയരാനും സാധ്യതയുണ്ട്.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് എല്ലാ കടൽയാത്രകളും വിനോദ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

