Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചില ഭാഗങ്ങളിൽ ശക്​തമായ...

ചില ഭാഗങ്ങളിൽ ശക്​തമായ മഴ; ഒറ്റപ്പെട്ട മഴക്ക്​ ഇന്നും സാധ്യത

text_fields
bookmark_border
ചില ഭാഗങ്ങളിൽ ശക്​തമായ മഴ; ഒറ്റപ്പെട്ട മഴക്ക്​ ഇന്നും സാധ്യത
cancel

ദോഹ: ഖത്തറി​​​െൻറ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്​ചയും മഴ ലഭിച്ചു. ചില ​പ്രദേശങ്ങളിൽ ശക്​തമായ മഴ ലഭിച്ചപ്പോൾ മറ്റ്​ ചിലയിടങ്ങളിൽ നേരിയ തോതിലേ മഴ പെയ്​തുള്ളൂ. ദോഹയുടെ ചില ഭാഗങ്ങളിൽ ശക്​തമായ കാറ്റും അനുഭവപ്പെട്ടു. ചൊവ്വാഴ്​ചയും ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്​തമാക്കുന്നത്​. കടലും പ്രക്ഷുബ്​ധം ആകാൻ സാധ്യതയുണ്ട്​. അതേസമയം, കഴിഞ്ഞ മൂന്ന്​ ദിവസങ്ങളായി പെയ്​ത ശക്​തമായ മഴയിൽ രാജ്യത്തി​​​െൻറ താഴ്​ന്ന ഭാഗങ്ങളിലും റോഡുകളിലും ടണലുകളിലും ഉണ്ടായ വെള്ളം നീക്കുന്നതിന്​ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ്​ നടത്തിയത്​. ശനിയാഴ്​ച പെയ്​ത റെക്കോഡ്​ മഴയിലും ഞായർ, തിങ്കൾ ദിവസങ്ങളിലെ മഴയിലുമുണ്ടായ വെള്ള​ക്കെട്ട്​ നീക്കുന്നതിന്​ ഉൗർജിത പ്രവർത്തനമാണ്​ നടത്തിയത്​. മുനിസിപ്പാലിറ്റി ആൻറ്​ പരിസ്ഥിതി മന്ത്രാലയത്തി​​​െൻറ കീഴിലെ റെയിൻഫാൾ എമർജൻസി കമ്മിറ്റി നേതൃത്വത്തിലാണ്​ വെള്ളം ഒഴിവാക്കിയത്​. മൂന്ന്​ ദിവസത്തിനിടെ വിവിധ പ്രദേശങ്ങളിൽ 43 ദശലക്ഷം ഗാലൻ വെള്ളമാണ്​ നീക്കിയതെന്ന്​ കമ്മിറ്റി മേധാവി സഫർ മുബാറക്ക്​ അൽ ഷാഫി പറഞ്ഞു.

6720 ടാങ്കർ ലോഡുകളിലായാണ്​ റോഡുകളിലെയും ടണലുകളിലെയും വെള്ളം നീക്കിയത്​. രാജ്യത്ത്​ വർഷങ്ങൾക്കിടെ ആദ്യമായുണ്ടായ മണിക്കൂറുകൾ നീണ്ട മഴയിൽ പൊങ്ങിയ വെള്ളം നീക്കാൻ 414 തൊഴിലാളികളാണ്​ അക്ഷീണം പ്രയത്​നിച്ചത്​. 307 ടാങ്കർ ലോറികളാണ്​ സർവീസ്​ നടത്തിയതെന്ന്​ അദ്ദേഹം പറഞ്ഞു.
പബ്ലിക്​ വർക്​സ്​ അതോറിറ്റി, സിവിൽ ഡിഫൻസ്​, ലഖ്​വിയ, അൽ ഫാസ എന്നിവരു​മായി യോജിച്ച്​ പ്രവർത്തിച്ച്​ ഗതാഗതം സുഗമമാക്കി. താമസ കേന്ദ്രങ്ങളിലെയും വീടുകളിലെയും വെള്ളം ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികളിലാണ്​ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്​. വക്​റ, അൽ ദായെൻ, അൽ ഖോർ, അൽ ദാഖിറ മുനിസിപ്പാലിറ്റികളിൽ ഭാഗികമായും മഴ ലഭിച്ചു. മൂന്ന്​ ദിവസത്തിനിടെ മുനിസിപ്പാലിറ്റികളിലെ കൺട്രോൾ റൂമുകളിൽ 1555 വിളികളാണ്​ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsstrong rain
News Summary - strong rain-qatar-qatar news
Next Story