Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകനത്ത മഴയും...

കനത്ത മഴയും ഇടിമിന്നലും കാറ്റും

text_fields
bookmark_border
കനത്ത മഴയും ഇടിമിന്നലും കാറ്റും
cancel

ദോഹ: രാജ്യത്ത്​ ശനിയാഴ്​ച പെയ്​തത്​ കനത്ത മഴ. ഇടിമിന്നലി​​​െൻറ അകമ്പടിയോടെയാണ്​ രാവിലെ മുതൽ ശക്​തമായ മഴ പെയ്​തത്​. കനത്ത കാറ്റുമുണ്ടായിരുന്നു. മണിക്കൂറുകൾ മഴ തുടർന്നതോ​െട താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്നു. ചില റോഡുകളിലും വെള്ളം കയറി. ഏതാനും ടണലുകൾ അടച്ചതായി പബ്ലിക്​ വർക്ക്​സ്​ ​അതോറിറ്റിയായ അശ്​ഗാൽ വ്യക്​തമാക്കി. വിദ്യാർഥികൾ പുറത്തിറങ്ങുന്നത്​ ഒഴിവാക്കണമെന്ന്​ ഖത്തർ ഫൗണ്ടേഷനും നിർദേശിച്ചു. ദൂരക്കാഴ്​ചയിൽ കുറവുണ്ടായത്​ വാഹന ഗതാഗതത്തെയും ബാധിച്ചു. അതേസമയം, തിങ്കളാഴ്​ച വരെ രാജ്യത്ത്​ മഴയുണ്ടാകുമെന്നാണ്​ കാലാവസ്ഥ നിരീക്ഷകർ വ്യക്​തമാക്കിയിട്ടുള്ളത്​. ശക്​തമായ കാറ്റിനും സാധ്യതയുണ്ട്​. ഇൗ സാഹചര്യത്തിൽ തിങ്കളാഴ്​ച വരെ കടലിൽ പോകുന്നത്​ ഒഴിവാക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. കടൽതീരത്ത്​ പോകുന്നവർ ജാഗ്രത പാലിക്കണം​. മഴ തുടരുന്ന സാഹചര്യത്തിൽ റോഡിൽ വാഹനങ്ങളുമായി ഇറങ്ങു​േമ്പാൾ ശ്രദ്ധിക്കണമെന്ന്​ അധികൃതർ നിർദേശിച്ചു. വേഗത കുറക്കുകയും മുന്നിലുള്ള വാഹനവുമായി അകലം വർധിപ്പിക്കുകയും ചെയ്യും. റോഡ്​ തെന്നാനുള്ള സാഹചര്യവും പരിഗണിക്കണം.


കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തി​​​െൻറ ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും ഉണ്ടായതി​​​െൻറ തുടർച്ചയെന്നോണം ശനിയാഴ്​ച ഖത്തറി​​​െൻറ ഭൂരിഭാഗം മേഖലകളിലും ശക്​തമായ മഴ പെയ്യുകയായിരുന്നു. മഴ കനത്തതോടെ ദൂരക്കാഴ്​ചയിൽ കുറവ്​ വരുകയും റോഡിൽ ​െവള്ളമാകുകയും ചെയ്​തത്​ മൂലം ചെറുതായി ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മസില, സദ്ദ്​, റയ്യാൻ, ഇമിഗ്രേഷൻ ഇൻറർസെക്ഷൻ, റയ്യാൻ ​േറാഡ്​ ടണൽസ്​, ഉമർ ബിൻ ഖത്താബ്​ എന്നീ ടണലുകൾ മഴയെ തുടർന്ന്​ അടയ്​ക്കുകയായിരുന്നു. താഴ്​ന്ന ഭാഗങ്ങളിൽ കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം നീക്കി. രാജ്യത്തി​​െൻറ വിവിധയിടങ്ങളിൽ നിന്നായി 31 ലക്ഷത്തിൽ അധികം ഗാലൻ മഴവെള്ളമാണ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജോയിൻറ് റെയിൻഫാൾ എമർജൻസി കമ്മിറ്റി നീക്കിയത്. അൽ റയ്യാൻ, ഉം സലാൽ, അൽ ദആയിൻ ഭാഗങ്ങളിൽ നിന്നാണ്​ വെള്ളം നീക്കിയത്​. 230 തൊഴിലാളികളും 135 ടാങ്കറുകളും വെള്ളക്കെട്ട്​ ഒഴിവാക്കുന്നതിൽ പങ്കാളികളായതായി ജോയിൻറ് റെയിൻഫാൾ എമർജൻസി കമ്മിറ്റി മേധാവി സഫർ മുബാറക്ക്​ അൽ ഷാഫി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsstrong rain
News Summary - strong rain-qatar-qatar news
Next Story