Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബന്ധം ശക്തമാക്കുന്നു:...

ബന്ധം ശക്തമാക്കുന്നു: ഖത്തർ-കുവൈത്ത്​ അഞ്ച് കരാറുകളായി

text_fields
bookmark_border
ബന്ധം ശക്തമാക്കുന്നു: ഖത്തർ-കുവൈത്ത്​ അഞ്ച് കരാറുകളായി
cancel
camera_alt

വിവിധ ധാരണപത്രങ്ങളിൽ ഖത്തർ കുവൈത്ത്​ അധികൃതർ ഒപ്പുവെക്കുന്നു

ദോഹ: ഖത്തറും കുവൈത്തും തമ്മി​െല ഉഭയകക്ഷി, സഹകരണ ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി അഞ്ച് ധാരണപത്രങ്ങളിൽ ഇരുരാജ്യവും ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ-കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര സമിതിയുടെ അഞ്ചാമത് യോഗത്തിലാണ് വിവിധ മേഖലകളിൽ ധാരണപത്രം ഒപ്പുവെച്ചത്​.

വിഡിയോ കോൺഫറൻസ്​ വഴി നടന്ന സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി ഖത്തറിനുവേണ്ടി അധ്യക്ഷതവഹിച്ചു. കുവൈത്ത് ഭാഗത്തുനിന്നും വിദേശകാര്യമന്ത്രിയും ഇടക്കാല ഐ.ടി മന്ത്രിയുമായ ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിെൻറ നേതൃത്വത്തി​െല ഉന്നതതല സംഘമാണ് പങ്കെടുത്തത്.

യോഗത്തിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതു സംബന്ധച്ചും ചർച്ച ചെയ്തു. പൊതുതാൽപര്യ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. നേരിട്ടുള്ള നിക്ഷേപം, സിവിൽ സർവിസ്​ ആൻഡ് അഡ്മിനിസ്​േട്രറ്റിവ് ഡെവലപ്മെൻറ്, ഇസ്​ലാമികകാര്യം, കാർഷികമേഖല, റോഡ് വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യവും സഹകരണം ശക്തമാക്കിക്കൊണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചത്. ഖത്തറിനായി ശൈഖ് മുഹമ്മദ് ആൽഥാനിയും കുവൈത്തിനുവേണ്ടി ശൈഖ് ഡോ. അഹ്​മദ് നാസർ അസ്സബാഹുമാണ് ഒപ്പുവെച്ചത്.

കുവൈത്ത് മുൻ ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ്​ അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ ഖത്തർ ഉപപ്രധാനമന്ത്രി യോഗത്തിൽ അനുശോചിച്ചു. ഒരു പിതാവിനെയും ശക്തനായ ഒരു നേതാവിനെയുമാണ് നമ്മുടെ മേഖലക്ക് നഷ്​ടമായതെന്നും സ്വന്തം രാജ്യത്തിനും അതിലുപരി അറബ്, ഇസ്​ലാമിക ലോകത്തിനും വേണ്ടി ജീവിതം ത്യജിച്ച ഉന്നത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്നും ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarkuwait
Next Story