Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൈദർ, ഉം അൽദോം, അൽ...

മൈദർ, ഉം അൽദോം, അൽ എന്നാബി സ്​ട്രീറ്റുകളുടെ നവീകരണം പൂർത്തിയായി

text_fields
bookmark_border
മൈദർ, ഉം അൽദോം, അൽ എന്നാബി സ്​ട്രീറ്റുകളുടെ നവീകരണം പൂർത്തിയായി
cancel
camera_alt

സ്​ട്രീറ്റുകളുടെ നവീകരണം പൂർത്തിയായി സിഗ്​നൽ സ്​ഥാപിച്ചപ്പോൾ

ദോഹ: മൈദർ മേഖലയിലെ പ്രധാന പാതകളായ ഉം അൽ ദോം, മൈദർ, അൽ എന്നാബി സ്​ട്രീറ്റുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ആറ്​ കിലോമീറ്റർ നവീകരണ പദ്ധതിയാണ് പൂർത്തിയായത്. കൂടാതെ മൈദർ ഏരിയയിൽ ഉം അൽ ദോം സ്​ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്ന് സിഗ്​നൽ നിയന്ത്രിത ഇൻറർസെക്ഷനുകളുടെ നിർമാണവും പൂർത്തിയായി​.

മൈദർ മേഖലയിലെ ഏറ്റവും പ്രധാനവും തിരക്കേറിയതുമായ വാണിജ്യ പാതകളാണിവ. നവീകരണ പ്രവർത്തനങ്ങളോടൊപ്പം ഉം അൽ ദോം, മൈദർ സ്​ട്രീറ്റുകൾ വൺവേ ആക്കി യത് ഗതാഗതം സുഗമമാക്കാൻ സഹായകമാകും.

ഉം അൽ ദോം സ്​ട്രീറ്റിൽ മൈദർ നോർത്ത് സ്​ട്രീറ്റ് മുതൽ അൽ എന്നാബി സ്​ട്രീറ്റ് വരെയുള്ള ഭാഗമാണ് രണ്ട് വരിപ്പാതയോടെ വൺവേ ആക്കി മാറ്റിയത്. അൽ മൈദർ സ്​ട്രീറ്റിൽ അൽ എന്നാബി സ്​ട്രീറ്റ് മുതൽ മൈദർ നോർത്ത് സ്​ട്രീറ്റ് വരെയുള്ള ഭാഗവും രണ്ട് വരിപ്പാതയിൽ വൺവേ ആക്കി. പദ്ധതിയിൽ ഉം അൽ ദോം റൗണ്ട് എബൗട്ട് സിഗ്​നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കി മാറ്റിയതോടൊപ്പം മൈദർ സ്​ട്രീറ്റും മൈദർ നോർത്ത് സ്​ട്രീറ്റും കൂടിച്ചേരുന്നിടത്ത്​ സിഗ്​നൽ സ്​ഥാപിച്ചു. മൈദർ സ്​ട്രീറ്റും അൽ എന്നാബി സ്​ട്രീറ്റും കൂടിച്ചേരുന്നിടത്തും പുതിയ സിഗ്​നൽ അശ്ഗാൽ സ്​ഥാപിച്ചു.

1135 കാറുകൾക്കുള്ള പാർക്കിങ്​ സ്​ഥലങ്ങളാണ് നവീകരണ പ്രവർത്തനങ്ങളിൽ മറ്റൊന്ന്. കൂടാതെ അടിസ്​ഥാനസൗകര്യവികസന പ്രവർത്തനങ്ങൾക്കൊപ്പം പുതിയ എൽ.ഇ.ഡി സ്​ട്രീറ്റ് ലൈറ്റുകളും സ്​ഥാപിച്ചു. 22.6 കിലോമീറ്റർ ദൈർഘ്യമുള്ള സ്​റ്റോം വാട്ടർ ൈഡ്രനേജും പദ്ധതിയിലുൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:streetgulf newsqatar news
Next Story