ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ഇന്ത്യ-ഖത്തർ വ്യാപാരത്തെ ബാധിച്ചതായി അംബാസഡർ
text_fieldsവിപുൽ
ദോഹ: സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് അടച്ചത് ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാരത്തെ ബാധിച്ചതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.
ഇന്ത്യക്ക് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽ.എൻ.ജി) 20 ശതമാനവും ദ്രവീകൃത പെട്രോളിയം വാതക (എൽ.പി.ജി) ഉപഭോഗത്തിന്റെ പത്ത് ശതമാനവും ഇറക്കുമതി ചെയ്തിരുന്നത് ഖത്തറിൽനിന്നാണ്. ഇവയുടെ ഇറക്കുമതി തന്ത്രപ്രധാനമായ ജലപാത അടച്ചതിനാൽ തടസ്സപ്പെട്ടു. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, ഓട്ടോമൊബൈലുകൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, മറ്റ് ചരക്കുകൾ എന്നിവയുൾപ്പെടെ ഖത്തറിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും സമുദ്ര വ്യാപാര തടസ്സങ്ങൾ മൂലം പ്രതികൂലമായി ബാധിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും സമാന വെല്ലുവിളി നേരിട്ടു.
യു.എസും ഇറാനും തമ്മിലുള്ള ധാരണ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കാൻ വഴിയൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു. യു.എസ്-ഇറാൻ ധാരണ രൂപപ്പെടുത്തുന്നതിൽ ഖത്തറിന്റെ നിർണായക ഇടപെടലിനെ അംബാസഡർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

