‘നാള്‍വഴിയിലെ ഓര്‍മപ്പൂക്കള്‍’ പ്രകാശനം ചെയ്തു
text_fieldsകഥാസമാഹാരത്തിന്റെ പ്രകാശനം മുഹമ്മദലി പൂനൂർ
നിർവഹിക്കുന്നു
ദോഹ: സനൂദ് കരുവള്ളി പാത്തിക്കലിന്റെ കഥാസമാഹാരം ‘നാള്‍വഴിയിലെ ഓര്‍മപ്പൂക്കള്‍’ രണ്ടാം പതിപ്പ് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്തു. മുഹമ്മദലി പൂനൂർ പ്രകാശനം ചെയ്ത കൃതി അനീസുദ്ദീന്‍ കെ.പി ഏറ്റുവാങ്ങി. ഫോറം വൈസ് പ്രസിഡന്റ് ശ്രീകല ജിനന് പുസ്തക പരിചയം നടത്തി. തുടര്‍ന്ന് നടന്ന സെഷനില്‍ അമല്‍ ഫെര്‍മിസിന്റെ ‘സങ്കട ദ്വീപ്’ നോവലിസ്റ്റ് ഷാമിന ഹിഷാം പരിചയപ്പെടുത്തി.
നാസിമുദ്ദീന് കെ.കെ മോഡറേറ്ററായി. പ്രസിഡന്റ് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ചു. മജീദ് പുതുപ്പറമ്പ് സ്വാഗതവും റാം മോഹന്‍ നായര്‍ നന്ദിയും പറഞ്ഞു. ഫൈസൽ അബൂബക്കറും അന്‍സാര്‍ അരിമ്പ്രയും കവിതകള്‍ ആലപിച്ചു. മുഹമ്മദ് ഹുസ്സൈൻ വാണിമേൽ, തൻസീം കുറ്റ്യാടി, ഷംന ആസ്മി, ഷംലാ ജഅ്ഫർ, അഷറഫ് മടിയാരി എന്നിവർ സംസാരിച്ചു.

