Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിർത്താം, പുകവലി

നിർത്താം, പുകവലി

text_fields
bookmark_border
നിർത്താം, പുകവലി
cancel
camera_alt

ഹ​സം​മി​ബൈ​രീ​ക്​ ആ​ശു​പ​ത്രി​യി​ലെ പു​ക​വ​ലി നി​ർ​ത്ത​ൽ ക്ലി​നി​ക്ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: പു​ക​വ​ലി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി രാ​ജ്യം. ഇ​തി​െൻറ ഭാ​ഗ​മാ​യി ഹ​സം​മൊ​ബൈ​രീ​ക്​ ആ​ശു​പ​ത്രി​യി​ൽ പു​തി​യ, പു​ക​വ​ലി നി​ർ​ത്ത​ൽ സ​ഹാ​യ​ക ക്ലി​നി​ക്​ തു​റ​ന്നു. പു​ക​വ​ലി നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ചി​കി​ത്സ​യും ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി) പു​തി​യ ക്ലി​നി​ക്​ തു​റ​ന്നി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​െൻറ ഏ​ത്​ പ്ര​ദ​ശേ​ത്തും സൗ​ക​ര്യ​പ്ര​ദ​മാ​യ ത​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ളു​ക​ൾ​ക്ക്​ ചി​കി​ത്സ ന​ൽ​കു​ക​യെ​ന്ന​താ​ണ്​ എ​ച്ച്.​എം.​സി​യു​ടെ ടു​ബാ​ക്കോ ക​ൺ​ട്രോ​ൾ സെൻറ​റി​െൻറ ല​ക്ഷ്യം. ടു​ബാ​ക്കോ ക​ൺ​ട്രോ​ൾ സെൻറ​ർ മേ​ധാ​വി ഡോ. ​അ​ഹ​മ​ദ്​ അ​ൽ മു​ല്ല, ഹ​മ​ദ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഹു​സൈ​ൻ അ​ൽ ഇ​സ്​​ഹാ​ഖ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ഹ്​​മ​ദ്​ അ​ലി അ​ൽ മു​ഹ​മ്മ​ദ്​ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. 40240708 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ പു​തി​യ ക്ലി​നി​ക്കി​ലേ​ക്കു​ള്ള അ​പ്പോ​യ്​​ൻ​റ്​​മെൻറു​ക​ൾ എ​ടു​ക്കാം. ഹ​മ​ദ്​ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നോ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നോ ഡോ​ക്​​ട​ർ​മാ​ർ റ​ഫ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും ​േസ​വ​നം ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ൽ​വ​ക്​​റ ആ​ശു​പ​ത്രി​യി​ലും പു​ക​വ​ലി നി​ർ​ത്ത​ൽ സ​ഹാ​യ​ക ക്ലി​നി​ക്​ തു​റ​ന്നി​രു​ന്നു. ഹ​സം​മി​ബൈ​രി​ക്​ ആ​ശു​പ​ത്രി​യി​ലും ക്ലി​നി​ക്​ തു​റ​ന്ന​തോ​ടെ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​മാ​വു​ക​യാ​ണ്. അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ലു​ള്ള​വ​ർ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും പു​തി​യ ക്ലി​നി​ക്കി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ വൈ​ദ്യ​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം പു​ക​വ​ലി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ പ​റ്റി​യു​ള്ള ബോ​ധ​വ​ത്​​ക​ര​ണ​വും ക്ലി​നി​ക്ക​ൽ ല​ഭി​ക്കും. പു​ക​വ​ലി നി​ർ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന കൗ​ൺ​സ​ലി​ങ്ങും സ്വ​ഭാ​വ​രീ​തി​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കും.

വി​ല്ല​നാ​യി പു​ക​വ​ലി

പു​ക​യി​ല ഉ​പ​യോ​ഗം മൂ​ല​മു​ള്ള അ​നു​ബ​ന്ധ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളാ​ൽ രാ​ജ്യ​ത്ത്​ പ്ര​തി​വ​ർ​ഷം മ​രി​ക്കു​ന്ന​ത് 300ല​ധി​കം പേ​രാ​ണെ​ന്ന്​ ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മൂ​ലം രോ​ഗം ബാ​ധി​ച്ച്​ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ എ​ണ്ണം പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 312 ആ​ണ്. പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത പ്ര​തി​വ​ർ​ഷം 801 മി​ല്യ​ൻ റി​യാ​ലാ​ണ്. ഇ​ത് ആ​രോ​ഗ്യ​മേ​ഖ​ല​യെ നേ​രി​ട്ടും നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​തി​ലൂ​ടെ ഉ​ൽ​പാ​ദ​ന ക്ഷ​മ​ത​യെ പ​രോ​ക്ഷ​മാ​യും ബാ​ധി​ക്കു​ന്നു. 2015ൽ ​രാ​ജ്യ​ത്ത് അ​ഞ്ചി​ലൊ​രാ​ൾ ദി​വ​സ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി​രു​ന്നെ​ങ്കി​ൽ 2016ൽ ​ഇ​ത് ഏ​ഴി​ലൊ​രാ​ളാ​യി മാ​റി​യി​രു​ന്നു.

മ​റ്റു വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ൾ കു​റ​വാ​ണ് ഖ​ത്ത​റി​ലെ പു​ക​യി​ല്ലാ​ത്ത പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​മെ​ങ്കി​ലും നി​ല​വി​ൽ 28,800 പേ​ർ അ​തു​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് തു​ട​രു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്. വ​ർ​ധി​ച്ച തോ​തി​ൽ വാ​യി​ലെ അ​ർ​ബു​ദ​ത്തി​ന് ഇ​ത്​ കാ​ര​ണ​മാ​കു​ന്നു.

ലോ​ക​മെ​മ്പാ​ടും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന പൊ​തു മാ​ലി​ന്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സി​ഗ​ര​റ്റിെൻറ അ​വ​ശി​ഷ്​​ട​ങ്ങ​ളാ​ണ്. ഖ​ത്ത​റി​ൽ മാ​ത്രം 927 ട​ൺ സി​ഗ​ര​റ്റ് മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​തി​വ​ർ​ഷം ക​ണ്ടെ​ടു​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത്​ പു​ക​വ​ലി അ​പ​ക​ടം കൂ​ട്ടും

കോ​വി​ഡ്-19 മ​ഹാ​മാ​രി​ക്കി​ട​യി​ൽ പു​ക​വ​ലി​ക്കു​ന്ന​വ​ർ​ക്ക്​ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ്​ ൈപ്ര​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന​ത്. കോ​വി​ഡ്-19 ബാ​ധി​ച്ച​വ​ർ പു​ക​വ​ലി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ടെ തീ​വ്ര​ത വ​ർ​ധി​ക്കാ​നി​ട​യു​ണ്ട്.

പു​ക​വ​ലി രോ​ഗി​യു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്ന്​ പ്രാ​ഥ​മി​ക പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​ന​ത്തി​ൽ പു​ക​വ​ലി​ക്ക് വ​ലി​യ പ​ങ്കാ​ണു​ള്ള​ത്. പു​ക​വ​ലി​യി​ൽ അ​തിെൻറ എ​ല്ലാ രൂ​പ​ങ്ങ​ളും ഉ​ൾ​പ്പെ​ടും. അ​തി​നാ​ൽ ശീ​ഷ വ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കോ​വി​ഡ്-19െൻറ രോ​ഗ​വ്യാ​പ​ന​ത്തി​ൽ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ശീ​ഷ പ​ര​സ്​​പ​രം കൈ​മാ​റു​ന്ന​തി​ലൂ​ടെ രോ​ഗ കൈ​മാ​റ്റം​കൂ​ടി​യാ​ണ് ന​ട​ക്കു​ന്ന​ത്.

ശീ​ഷ​യി​ലെ​യും ട്യൂ​ബി​ലെ​യും ഹ്യൂ​മി​ഡി​റ്റി വൈ​റ​സു​ക​ളു​ടെ വ​ള​ർ​ച്ച​ക്കും വ്യാ​പ​ന​ത്തി​നും അ​നു​കൂ​ല​മാ​യ പ​രി​സ്​​ഥി​തി​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​വ ല​ഭ്യ​മാ​കു​ന്ന ക​ഫേ​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും സാ​മൂ​ഹി​ക കൂ​ടി​ച്ചേ​ര​ലു​ക​ൾ സം​ഭ​വി​ക്കു​മ്പോ​ൾ രോ​ഗ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യു​ണ്ടാ​കു​ന്നു.

പു​ക​വ​ലി ശീ​ല​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ്-19 ബാ​ധി​ച്ചാ​ൽ അ​യാ​ൾ​ക്ക് ക​ടു​ത്ത ചു​മ​യു​ണ്ടാ​കും. ഉ​മി​നീ​ർ ക​ണ​ങ്ങ​ൾ വ​ഴി വാ​യു​വി​ലൂ​ടെ വൈ​റ​സ്​ വ്യാ​പ​ന​ത്തി​ന് ഇ​ത് ഇ​ട​യാ​ക്കു​ന്നു. പു​ക​വ​ലി​ക്കു​ന്ന​വ​ർ വി​ര​ലു​ക​ൾ കൊ​ണ്ട് വാ​യി​ൽ നേ​രി​ട്ട് സ്​​പ​ർ​ശി​ക്കും. ഇ​തും രോ​ഗം പ​ക​രു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കും.

കോ​വി​ഡ്-19 ബാ​ധി​ച്ച പു​ക​വ​ലി​ക്കു​ന്ന​വ​രി​ൽ ഒ​ന്നു മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്നു​ണ്ടെ​ന്ന് പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രോ​ഗി​യു​ടെ പ്രാ​യ​വും ശ്വാ​സ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും മാ​റാ​വ്യാ​ധി​ക​ളും എ​ല്ലാം ഇ​തി​ന് ആ​ക്കം കൂ​ട്ടു​ന്നു.

ടൊ​ബാ​ക്കോ ക​ൺേ​ട്രാ​ൾ സെൻറ​ർ വി​ളി​ക്കു​ന്നു

പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗം കു​റ​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​നും പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നും എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ലു​ള്ള ടൊ​ബാ​ക്കോ ക​ൺേ​ട്രാ​ൾ സെൻറ​ർ വൈ​വി​ധ്യ​മാ​ർ​ന്ന സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ തെ​റാ​പ്പ​റ്റി​ക് കൗ​ൺ​സി​ലി​ങ്, മെ​ഡി​ക്കേ​ഷ​ൻ തെ​റ​പ്പി, ബി​ഹേ​വി​യ​റ​ൽ തെ​റ​പ്പി, ലേ​സ​ർ തെ​റ​പ്പി എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടും. ടൊ​ബാ​ക്കോ ക​ൺേ​ട്രാ​ൾ സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് 5080 0959 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stop smoking
Next Story