Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ക്കേ​ഷ​നോ......

വെ​ക്കേ​ഷ​നോ... അ​തെ​ല്ലാം മ​റ​ന്നേ​ക്കൂ, ഇ​നി ‘സ്​​റ്റേ​ക്കേ​ഷ​ന്റെ’ കാ​ലം

text_fields
bookmark_border
Staycation in qatar
cancel

ദോ​ഹ: ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വി​ശ്ര​മ​വേ​ള​ക​ളോ​ട് കൂ​ടി​യു​ള്ള താ​മ​സ​ത്തി​ന് ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ, പ്ര​ത്യേ​കി​ച്ചും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ള​രെ പ്ര​ചാ​ര​മു​ണ്ട്. മൂ​ന്നു വ​ർ​ഷ​ക്കാ​ലം കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​ത്തു​ത​ന്നെ താ​മ​സി​ക്കു​ക എ​ന്ന​ത് അ​വ​ധി​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രെ​ൻ​ഡാ​യി മാ​റി​യി​ട്ടു​ണ്ട്.

അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ത്ത​വ​ർ​ക്ക് മി​ക​ച്ച പ​രി​ഹാ​ര​മാ​യാ​ണ് ‘സ്​​റ്റേ​ക്കേ​ഷ​ൻ’ വ​രു​ന്ന​ത്. ന​ഗ​ര ജീ​വി​ത​ത്തി​ന്റെ തി​ര​ക്കു​ക​ളി​ൽ​നി​ന്ന് അ​ക​ന്ന് ഒ​രു ചെ​റി​യ ഇ​ട​വേ​ള (ഒ​ന്നോ ര​ണ്ടോ രാ​ത്രി​ക​ളി​ൽ) ആ​സ്വ​ദി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മാ​യി അ​വ​ർ ഒ​രു താ​മ​സ​സ്​​ഥ​ല​ത്തേ​ക്ക് മാ​റു​ന്ന​താ​ണ് ‘സ്​​റ്റേ​ക്കേ​ഷ​ൻ’. ക​ഴി​ഞ്ഞ ദി​വ​സം മ​ഴ തു​ട​ങ്ങു​ന്ന​തി​നു മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് സ​ജീ​വ​മാ​യി​രു​ന്നു. മ​ഴ മാ​റി​യാ​ൽ ‘സ്​​റ്റേ​ക്കേ​ഷ​ൻ’ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രും.

ഖ​ത്ത​റി​ൽ അ​റ​ബ് പാ​ര​മ്പ​ര്യ​ത്തെ​യും ആ​ധു​നി​ക​ത​യെ​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള സ്​​റ്റേ​ക്കേ​ഷ​ൻ പാ​റ്റേ​ണു​ക​ളാ​ണ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. താ​മ​സി​ക്കാ​ൻ പോ​കു​ന്ന പ​ല​രും ഇ​പ്പോ​ൾ ഹോ​ട്ട​ലി​ന്റെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ പ്ര​ദാ​നം​ചെ​യ്യു​ന്ന, മ​രു​ഭൂ​മി​യി​ലോ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലോ സ്​​ഥാ​പി​ച്ച ക്യാ​മ്പു​ക​ളും കാ​ബി​നു​ക​ളു​മാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും മാ​റി, ഹോ​ട്ട​ലു​ക​ളു​ടെ ആ​ധു​നി​ക​ത​യും എ​ന്നാ​ൽ, പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ​യു​മു​ള്ള ഇ​ത്ത​രം സ്​​റ്റേ​ക്കേ​ഷ​ൻ രീ​തി​ക​ൾ മി​ക​ച്ച അ​നു​ഭ​വ​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.

സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്​​ഥ​യാ​യ​തി​നാ​ൽ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ദി​ന​ച​ര്യ​ക​ളി​ൽ​നി​ന്നു മാ​റി മ​റ്റൊ​രു സ്​​ഥ​ല​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് ആ​ശ്വാ​സം ന​ൽ​കു​മെ​ന്നും നീ​ണ്ട അ​വ​ധി​ക്കാ​ല​ത്തേ​ക്കാ​ളും വി​ദേ​ശ​യാ​ത്ര​ക​ളേ​ക്കാ​ളും എ​ളു​പ്പ​മാ​ണെ​ന്നും ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന വ​ർ​ദ ഇം​റാ​ൻ പ​റ​യു​ന്നു.

ഹോ​ട്ട​ലു​ക​ളി​ലും ക്യാ​ബി​നു​ക​ളി​ലും താ​മ​സം ആ​സ്വ​ദി​ച്ചെ​ങ്കി​ലും മി​സൈ​ദ് പ്ര​ദേ​ശ​ത്തെ ടെൻറ് പോ​ലെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ൽ താ​മ​സി​ച്ച അ​നു​ഭ​വം അ​സാ​ധാ​ര​ണ​മാ​ണെ​ന്ന് വ​ർ​ദ പ​റ​യു​ന്നു. ക​ട​ലി​നും മ​നോ​ഹ​ര​മാ​യ മ​ണ​ൽ​ക്കൂ​ന​ക​ൾ​ക്കു​മി​ട​യി​ൽ ഒ​രു കൂ​ടാ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​ത് മി​ക​ച്ച അ​നു​ഭ​വ​മാ​ണെ​ന്നും ‘ദി ​പെ​നി​ൻ​സു​ല’​യോ​ട് അ​വ​ർ പ​റ​ഞ്ഞു. കു​ടും​ബം ക​ട​ലി​ന​ടു​ത്തോ മ​രു​ഭൂ​മി​യി​ലോ താ​മ​സി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്നു​വെ​ന്ന് മ​റ്റൊ​രു താ​മ​സ​ക്കാ​ര​നാ​യ മെ​ഹ്ദി​യെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ബീ​ച്ചി​ൽ പോ​യി ക്യാ​മ്പ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഹോ​ട്ട​ൽ പോ​ലെ​യു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഞ​ങ്ങ​ൾ ആ​ദ്യ​മൊ​ക്കെ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​ത് പ​തി​വാ​യി​രി​ക്കു​ന്നു. കാ​ലാ​വ​സ്​​ഥ കാ​ര​ണം വേ​ന​ൽ​ക്കാ​ല​ത്ത് താ​മ​സി​ക്കാ​ൻ ഹോ​ട്ട​ലു​ക​ൾ ന​ല്ല​താ​ണെ​ന്നും മെ​ഹ്ദി പ​റ​ഞ്ഞു.

ടെൻറു​ക​ളും ക്യാ​മ്പു​ക​ളും പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച​തും ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യ​തു​മാ​യി​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ബ​ജ​റ്റും അ​നു​സ​രി​ച്ച് സേ​വ​ന​ദാ​താ​ക്ക​ൾ വ്യ​ത്യ​സ്​​ത അ​നു​ഭ​വ​ങ്ങ​ളോ​ട് കൂ​ടി​യ വ്യ​ത്യ​സ്​​ത റൂ​മു​ക​ളും സ്യൂ​ട്ടു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ടെൻറു​ക​ളി​ലോ കാ​ബി​നു​ക​ളി​ലോ ഉ​ള്ള മു​റി​ക​ളു​ടെ വ​ലു​പ്പ​വും സൗ​ക​ര്യ​വു​മ​നു​സ​രി​ച്ച് ഒ​രു രാ​ത്രി​ക്ക് 900 മു​ത​ൽ 3000 റി​യാ​ൽ വ​രെ​യാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ൽ താ​മ​സ ആ​ക​ർ​ഷ​ണ​ങ്ങ​ളും (സ്​​റ്റേ​ക്കേ​ഷ​ൻ) ഒ​രു ജ​ന​പ്രി​യ സം​സ്​​കാ​ര​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണി​പ്പോ​ൾ. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ‘സ്​​റ്റേ​ക്കേ​ഷ​ൻ’ 2022ലെ ​ഏ​റ്റ​വും മി​ക​ച്ച ട്രെ​ൻ​ഡു​ക​ളി​ലൊ​ന്നാ​യി മാ​റു​മെ​ന്ന് ഇ​ൻ​ഡ​സ്​​ട്രി മാ​ഗ​സി​നാ​യ ഹോ​ട്ട​ലി​യ​ർ മി​ഡി​ലീ​സ്​​റ്റ് പ്ര​വ​ചി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​Staycation
News Summary - Staycation in qatar
Next Story