Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകഴിവുകൾ...

കഴിവുകൾ വികസിപ്പിച്ച്​, പുത്തനറിവുകൾ നേടി വീട്ടിലിരുത്തം

text_fields
bookmark_border
കഴിവുകൾ വികസിപ്പിച്ച്​,  പുത്തനറിവുകൾ നേടി വീട്ടിലിരുത്തം
cancel

ദോഹ: സാമൂഹികഅകലം പാലിക്കുകയാണ്​ കോവിഡിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം. ഇതിനായി പരമാവധി വീടുകളിൽതന് നെ കഴിയണമെന്നാണ്​ അധികൃതർ നിർദേശിക്കുന്നത്​. ഒഴിവ് സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും വൈവിധ്യമാർന്ന പ രിപാടികളും ശിൽപശാലകളും സൗജന്യമായി ഒൺലൈനിൽ ലഭ്യമാണെന്നും യൂനിസെഫ്​ നിർദേശിക്കുന്നു. എന്നാൽ സ്​മാർട്ട് ഉപകരണ ങ്ങൾക്ക് മുന്നിൽ ദീർഘസമയം ഇരുന്ന് സമയം ചെലവഴിക്കരുത്​.

വിവിധ ഗെയിമുകളും പദപ്രശ്നങ്ങളും പസിൽസുകളും കുട്ട ികളിലെ മാനസിക സമ്മർദ്ദങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുമെന്നും അതിനാൽ ഇൻറ​ർനെറ്റ്​ ശ്രദ്ധിച്ച്​ ഉപയോഗിക്കണമെ ന്നും യൂനിസെഫ് പറയുന്നു. കോവിഡ്–19 കാലത്ത് വീട്ടിൽ ചടഞ്ഞിരിക്കുന്നത് ഒട്ടുമിക്ക ആളുകൾക്കും പലവിധ മാനസിക പ്രയ ാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം. അതേസമയം, ഇങ്ങനെ വീട്ടിലിരിക്കുന്നത് വഴി കുടുംബബന്ധം കൂടുതൽ ഊഷ്മളമാകാനും വീട്ടുകാരുമായും കൂട്ടു കുടുംബാംഗങ്ങളുമായും കൂടുതൽ അടുത്തിടപഴകാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന്​ മിക്കവരും അഭിപ്രായപ്പെടുന്നു. ലക്ഷക്കണക്കിനാളുകൾ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ അനുഭവങ്ങൾ പങ്കുവെക്കുകയും ഫോട്ടോകൾ അപ്​ലോഡ് ചെയ്യുന്നുമുണ്ട്.

മലയാളികളടക്കമുള്ള പ്രവാസികളും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും വീട്ടിലിരിക്കുന്നത്​ ഉപയോഗപ്രദമാക്കാനും മുന്നിലുണ്ട്​. എന്നാൽ ജീവിതത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തിൽ വീട്ടിൽ ജോലിയില്ലാതെ പുറത്തിറങ്ങാതെ ഇരിക്കുന്നത് എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതിനെ പറ്റി ഒട്ടുമിക്ക പേർക്കും നിശ്ചയമില്ല.

ഇക്കാരണത്താൽ തന്നെ ഒഴിവ് സമയങ്ങളെ എങ്ങനെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നും മാനസിക പ്രശ്നങ്ങൾക്ക് പകരം മനക്കരുത്തും മാനസികാരോഗ്യവും എങ്ങനെ തിരികെ പിടിക്കാമെന്നും പറഞ്ഞുള്ള നിരവധി വീഡിയോകളും അനുഭവങ്ങളും പ്രചരിക്കുന്നുണ്ട്​.
നിരവധി സന്നദ്ധ സംഘടനകളും സ്​ഥാപനങ്ങളും വൈവിധ്യമാർന്ന ഒാൺലൈൻ പരിപാടികളും വെബിനാറുകളുമായി രംഗത്തെത്തുണ്ട്​. മറ്റുള്ളവരുമായി പരസ്​പരം പുതിയ ആശയങ്ങൾ പങ്കുവെച്ചും വിവരങ്ങൾ കൈമാറിയും സമയം ചെലവഴിക്കാം.

അതുമല്ലെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ ഊർജം പകരാനും സാമൂഹിക പിന്തുണ നൽകാമെന്നതും ഈ സമയത്ത് ചെയ്യാൻ കഴിയുന്ന ഒന്നാണ്. കുട്ടികളുമായി കൂടുതലടുത്ത് ഇടപഴകുന്നത് അവരുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങളിലും പ്രതിഫലനം സൃഷ്​ടിക്കുന്നുണ്ട്​. കുടുംബാംഗങ്ങളുമായി സ്​ഥിരം ഒത്തുചേരുന്നത് ഓരോ വ്യക്തിയിലും വലിയ മാറ്റങ്ങളാണ് സൃഷ്​ടിക്കുന്നതെന്ന്​ ഇത്​സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ ലോകക്രമത്തിൽ കുടുംബങ്ങൾ തമ്മിലുള്ള സ്​ഥിരം ഒത്തുചേരൽ തന്നെയാണ് ഏറ്റവും വിജയകരമായ വിദ്യാഭ്യാസ രീതി.

പുതിയ കാര്യങ്ങൾ പഠിക്കാനും ആരോഗ്യകരവും വിദ്യാഭ്യാസപരവുമായ പുതിയ അറിവുകൾ നേടാനും കഴിയും. കുട്ടികളുടെയും മുതിർന്നവരുടെയും സ്​മാർട്ട് ഫോൺ അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറക്കണം. കുടുംബാംഗങ്ങളിൽ വായന പോലെയുള്ള പുതിയ ശീലം വളർത്തണം. ഇത്തരത്തിലുള്ള അന്തരീക്ഷം വളർത്തിയെടുക്കാനും സ്​റ്റേ ഹോം ഉപയോഗപ്പെടുത്താം. വീട്ടിലിരിക്കുന്ന കാലം പുതിയ അറിവുകൾ കരസ്​ഥമാക്കാനും വീട്ടിലെ ദിനചര്യകളിൽ മാറ്റം വരുത്താനും സാധിച്ചിട്ടുണ്ടെന്ന് ഇതിനകം തന്നെ നിരവധിയാളുകൾ പറയുന്നു.

സ്​റ്റേ ഹോം ഹാഷ്​ടാഗ് ഉപയോഗിച്ച് നിരവധി പോസ്​റ്റുകളും ട്വീറ്റുകളുമാണ് ഫേസ്​ബുക്ക്, ഇൻസ്​റ്റഗ്രാം, ട്വിറ്റർ പോലെയുള്ള ജനപ്രിയ സാമൂഹിക മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. വീട്ടിലെ ഒഴിവുസമയത്തെ എങ്ങനെ പോസിറ്റീവായി എടുക്കാമെന്നതിനുള്ള സുവർണാവസരമാണെന്ന് പലരും ഇതിൽ സാക്ഷ്യപ്പെടുത്തുന്നു.സ്​കൂളുകളിൽ ഒാൺലൈൻ വഴി വിദൂരവിഭ്യാസ സംവിധാനമാണ് നടപ്പാക്കുന്നതെന്ന് ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Show Full Article
TAGS:stay at home qatar gulf news 
Web Title - stay at home-qatar-gulf news
Next Story