സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു
text_fieldsദോഹ: പൊതുപണത്തിന്‍െറ വിനിയോഗം കാര്യക്ഷമവും സുതാര്യവുമാണോയെന്ന് നിരീക്ഷിക്കുന്നതിനുള്ള ‘സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ’ നിയമത്തിനും (11) 2016നും , ഒൗദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച ഒഫീഷ്യല്‍ ഗസറ്റ് നിയമങ്ങള്‍ക്കും (12) 2016 ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി.
രാജ്യത്തെ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോക്ക് സുപ്രധാന അധികാരങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം.
ധനകാര്യം, ഭരണനിര്‍വഹണം എന്നീ മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും അമീറിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വിഭാഗമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഖത്തറിന്‍െറ സമഗ്ര വികസനം നടക്കുന്ന വേളയില്‍ ഓഡിറ്റ് വിഭാഗത്തെ ചുമതലാബോധമുള്ള വിഭാഗമാക്കി ഉയര്‍ത്തുകയെന്നതാണ് ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നത്.
1995-ലാണ് രാജ്യത്ത് ആദ്യമായി ഓഡിറ്റ് ബ്യൂറോ നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്തിന്‍െറ വികസന കുതിപ്പിന്‍െറ പശ്ചാത്തലത്തില്‍ ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്‍െറ പൂര്‍ത്തീകരണം കൂടി കണക്കിലെടുത്ത് ഓഡിറ്റ് ബ്യൂറോയെ പരിഷ്കരിക്കുന്നതിനായുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ നിയമത്തിന് രൂപംകൊടുത്തത്.
പ്രതിരോധം, ആഭ്യന്തരം, മിലിട്ടറി, സുരക്ഷ തുടങ്ങിയ മന്ത്രാലയങ്ങളെ ഓഡിറ്റ് ബ്യൂറോയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും, ഗവണ്‍മെന്‍റ് കൈവശം കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള കമ്പനികള്‍ക്കും ഈ നിയമം ബാധകമാണ്്.
ചുരുക്കത്തില്‍, സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും പുതിയ നിയമം ബാധകമാകും.
രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ നീക്കി, പൊതുപണം ചെലവഴിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയും ഈ നിയമത്തിലുണ്ട്.
ഓഡിറ്റിങ് നടത്താന്‍ ബ്യൂറോക്ക്് അനുയോജ്യമായ നവീന സാങ്കേതിക രീതികള്‍ അവംലബിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഓഡിറ്റ് ബ്യൂറോയുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളും ഓഡിറ്റ് ബ്യൂറോ തലവനെയും അമീര്‍ നിശ്ചയിക്കും.
(12) 2016 ഒഫീഷ്യല്‍ ഗസറ്റ് നിയമ പ്രകാരം നീതിന്യായ മന്ത്രാലയമായിരിക്കും ഒൗദ്യോഗിക ഗസറ്റ് തയാറാക്കി പ്രസിദ്ധീകരിക്കുക. നിയമങ്ങളും കോടതിവിധികളും നിയമപരമായ തീരുമാനങ്ങളും ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നതോടൊപ്പം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശം നല്‍കുന്നതുമാണ് ഈ നിയമം.
അമീര്‍ വ്യാഴാഴ്ച അംഗീകരിച്ച മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ ഇവയാണ്: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള സ്ഥിരം സമിതി സംബന്ധിച്ച (29) 2016 നിര്‍ദേശം, ആന്‍റി ഡോപ്പിങ് ലബോറട്ടറി ട്രസ്റ്റിമാരെ നിയമിക്കുന്നത് സംബന്ധിച്ച 48-2016 തീരുമാനം, ഖത്തറും ആസ്ത്രേലിയയും തമ്മിലുള്ള വിദ്യാഭ്യാസ പരിശീലന സഹകരണം സംബന്ധിച്ച ധാരണ എന്നിവ ഇതില്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.