Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംസ്ഥാന ബജറ്റ്‌...

സംസ്ഥാന ബജറ്റ്‌ പ്രവാസികൾക്ക്‌ അവഗണന‌-പ്രവാസി വെൽഫെയർ

text_fields
bookmark_border
സംസ്ഥാന ബജറ്റ്‌ പ്രവാസികൾക്ക്‌ അവഗണന‌-പ്രവാസി വെൽഫെയർ
cancel

ദോഹ: സംസ്ഥാന ബജറ്റ്‌ പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വി.ഡി. സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ്‌ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികൾ കാത്തിരുന്നത്‌. പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങളും പ്രവാസികൾക്ക്‌ വേണ്ടി ഉണ്ടായില്ല.

ദീർഘനാളായി ആവശ്യപ്പെടുന്ന പ്രവാസി ക്ഷേമ പെൻഷൻ തുക വർധിപ്പിക്കൽ, പദ്ധതികൾ കൂടുതൽ ആകർഷണീയമാക്കാനുള്ള പാക്കേജുകൾ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ മടങ്ങിയത്തുന്നവർക്കുള്ള പുനരധിവാസ പാക്കേജ്‌ തുടങ്ങിയവയൊന്നും പരിഗണനക്ക്‌ വന്നില്ല.

ഇത്‌ അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പ്‌ ഗൾഫ്‌ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പങ്ക്‌ വച്ച പ്രവാസികളെ സബന്ധിച്ച വലിയ‌ സ്വപ്നങ്ങൾക്കൊക്കെ എതിരാണ്‌. -പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - State budget neglects expatriates - Expatriate Welfare
Next Story