സംസ്ഥാന ബജറ്റ്: പ്രവാസികളുടെ പ്രതീക്ഷകൾ തകർത്തുവെന്ന് സി.ഐ.സി
text_fieldsദോഹ: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും നിർണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾ സംസ്ഥാന ബജറ്റിൽ മതിയായ രീതിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ വികസന യാത്രയിൽ പ്രവാസി മലയാളികളുടെ സംഭാവന അതുല്യമായിരിക്കെ, അവരുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ പിന്തുണ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തവും ഫലപ്രദവുമായ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷ. പ്രവാസി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായിരിക്കെ പ്രത്യേകിച്ചും. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഇന്നും തൊഴിൽ അനിശ്ചിതത്വം, സാമ്പത്തിക സുരക്ഷ, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസവും സംരംഭകത്വ സഹായവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടായിരുന്നുവെന്ന് സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

