സ്റ്റാർസ് ലീഗ്: അൽസദ്ദിനെ വീഴ്ത്തി മർഖിയ
text_fieldsഖത്തർ സ്റ്റാർസ് ലീഗിൽ അൽ സദ്ദ് - അൽ മർഖിയ ഉദ്ഘാടന മത്സരത്തിൽനിന്ന്
ദോഹ: തിങ്കളാഴ്ച കിക്കോഫ് കുറിച്ച ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാളിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽസദ്ദിന് അടിതെറ്റി. ലോകകപ്പിനൊരുങ്ങുന്ന ദേശീയ ടീമിനൊപ്പമുള്ള സീനിയർ താരങ്ങളുടെ അഭാവത്തിലിറങ്ങിയ അൽ സദ്ദിനെ 4-3ന് തോൽപിച്ചാണ് അൽ മർഖിയ തുടക്കം ഗംഭീരമാക്കിയത്. അൽ മർഖിയക്കുവേണ്ടി അയ്മൻ ഹുസൈൻ ഇരട്ട ഗോൾ കുറിച്ചു. ജുഗുത ഹംറോൺ, അലി അൽ മുഹന്നദി എന്നിവർ ഓരോ ഗോളും നേടി.
അഞ്ചാം മിനിറ്റിൽ റോഡ്രിഗോ തബാതയുടെ ഗോളിലൂടെ അൽ സദ്ദാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, മർഖിയ മികച്ച ഏകോപനത്തിലൂടെ കളി തിരിച്ചുപിടിച്ച് നാല് ഗോളുകൾ അടിച്ചു. ബഗ്ദാദ് ബൗനെജ, സാന്‍റി കസോർള എന്നിവർ ഓരോ ഗോളും നേടി.
സ്റ്റാർസ് ലീഗിൽ ചൊവ്വാഴ്ച അൽ അറബി ഖത്തർ എസ്.സിയെയും, അൽ ഗറാഫ അൽ സൈലിയയെയും നേരിടും.

