'നക്ഷത്രങ്ങൾ കരയാറില്ല' പോസ്റ്റർ പ്രകാശനം
text_fieldsഡോക്യൂ ഡ്രാമയുടെ പോസ്റ്റർ പ്രകാശനം അൻവർ ഹുസൈൻ വാണിയമ്പലത്തിന് നൽകി യൂത്ത് ഫോറം വൈസ് പ്രസിഡൻറ് ഉസ്മാൻ പുലാപ്പറ്റ നിർവഹിക്കുന്നു
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് യൂത്ത്ഫോറം ഖത്തറും തനിമ ഖത്തറും സംയുക്തമായി ഒരുക്കുന്ന 'നക്ഷത്രങ്ങൾ കരയാറില്ല' ഡോക്യു ഡ്രാമയുടെ പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 സി.ഇ.ഒ അൻവർ ഹുസൈൻ വാണിയമ്പലത്തിന് നൽകി യൂത്ത് ഫോറം വൈസ് പ്രസിഡൻറ് ഉസ്മാൻ പുലാപ്പറ്റ നിർവഹിച്ചു.
ജൂലൈ 21 ബുധൻ ഖത്തർ സമയം വൈകീട്ട് ഏഴിന് യൂത്ത് ഫോറത്തിൻെറയും തനിമയുടെയും ഫേസ്ബുക് പേജുകളിലൂടെ ലൈവായാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
പ്രതിസന്ധികളെ വിശ്വാസത്തിൻെറ കരുത്തുകൊണ്ട് അതിജയിച്ച്, മാനവരാശിക്ക് സമത്വത്തിൻെറയും വിമോചനത്തിൻെറയും വിസ്മയ ചരിത്രം പകർന്നുനൽകിയ ബിലാൽ ഇബ്നു റബാഹിൻെറ ജീവിതം ആസ്പദമാക്കിയാണ് ഡോക്യൂ ഡ്രാമ തയാറാക്കിയിട്ടുള്ളത്.
ചടങ്ങിൽ ഡോക്യൂഡ്രാമ ഡയറക്‌ടർ ഉസ്മാൻ മാരാത്ത്, തനിമ ഖത്തർ ചാപ്ടർ ഡയറക്ടർ അഹ്‌മദ് ഷാഫി, യൂത്ത് ഫോറം കലാസാംസ്‌കാരിക വിഭാഗം കൺവീനർ ഡോ. സൽമാൻ, പബ്ലിക് റിലേഷൻ കൺവീനർ അഹ്‌മദ് അൻവർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

