സ്റ്റാര്‍സ് ലീഗ്: അല്‍ അഹ്ലിക്ക് ജയം; ഗറാഫ x മൈദര്‍ മത്സരം സമനിലയില്‍
text_fieldsദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ അഹ്ലി വക്റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു വിലപ്പെട്ട മൂന്ന് പോയന്‍റുകള്‍ സ്വന്തമാക്കി. വക്റയുടെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരം ഇരുകൂട്ടരെ സംബന്ധിച്ചും പ്രധാന്യം നിറഞ്ഞതെങ്കിലും ആദ്യ 20 മിനുട്ട് വരെ മത്സരം വിരസമായി നിലനിന്നു. 23ാം മിനുട്ടില്‍ വക്റയുടെ മുഹമ്മദ് അറഫയുടെ വകയായി സെല്‍ഫ് ഗോള്‍ പിറന്നതോടെ അല്‍ അഹ്ലിക്ക് നിര്‍ണായക ലീഡായി. അഹ്ലിയുടെ അലി ഫെരിദൂന്‍െറ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് ഗോള്‍ വീണത്. ആദ്യ ഗോളിന്‍െറ ഞെട്ടല്‍ മാറും മുന്നെ രണ്ടാം ഗോളും വക്റ പോസ്റ്റിലത്തെി. വക്റ ക്ളബിന്‍െറ പ്രതിരോധത്തിന്‍െറ പിഴവ് മുതലെടുത്ത അലി ഫെരിദൂന്‍െറ മികവില്‍ തന്നെയാണ് അഹ്ലിക്കാര്‍ ലീഡുയര്‍ത്തിയത്. രണ്ട് ഗോള്‍ വീണതോടെ തളര്‍ന്ന വക്റക്കാര്‍ക്ക് പിന്നീട് കളിയില്‍ തിരിച്ചു വരാന്‍ സാധിച്ചില്ല. ലീഗില്‍ നിന്നും തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ ജയം അനിവാര്യമായിരുന്ന വക്റക്ക് സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരം മുതലെടുക്കാനായില്ല. 16 മത്സരങ്ങളില്‍ നിന്ന് നാല് ജയവും അഞ്ച് സമനിലയുമായി 17 പോയന്‍േറാടെ എട്ടാം സ്ഥാനത്താണ് അല്‍ അഹ്ലി.
അത്ര തന്നെ മത്സരങ്ങളില്‍ രണ്ട് ജയം മാത്രം കൈമുതലുള്ള വക്റയാകട്ടെ 13ാം സ്ഥാനത്തുമാണ്.ഗറാഫയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ സമനിലയില്‍ തളച്ച് മൈദര്‍ ഒരുപോയന്‍റ് സ്വന്തമാക്കി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.
രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം അസാമാന്യ തിരിച്ച് വരവ് നടത്തിയാണ് മൈദര്‍ വിലപ്പെട്ട ഒരു പോയന്‍റ് സ്വന്തമാക്കിയത്. റാഷിദ് സുമൈലിയയും കൂകി ഹാനും ഗറാഫക്കായി ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ബ്രൂണോ അഗിയറും നാസര്‍ അല്‍ നസറുമാണ് മൈദറിനായി സമനില ഗോളുകള്‍ കണ്ടത്തെിയത്. 16 മത്സരങ്ങളില്‍ നിന്ന് 27 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഗറാഫക്കാര്‍. 11 പോയന്‍റുമായി ലീഗില്‍ ഏറ്റവും പിറകിലാണ് മൈദര്‍ ക്ളബ്. അല്‍ അറബി സ്റ്റേഡിയത്തില്‍ വെച്ച് ഉംസലാലും ശഹാനിയയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളടിച്ചു.
ഫഹദ് ഖല്‍ഫാന്‍ ശഹാനിയക്കായി ഗോള്‍ കണ്ടത്തെിയപ്പോള്‍ ബ്രസീലിയന്‍ താരം ആന്‍ഡേഴ്സണ്‍ മാര്‍ട്ടിന്‍സാണ് ഉംസലാലിനായി സമനില ഗോള്‍ കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
