ദോഹ: മെയ് 16ന് അമീർ കപ്പ് ഫൈനലിനോടനുബന്ധിച്ച് 2022 ലോകകപ്പിലേക്കു ള്ള വക്റ സ്റ്റേഡിയം ഉദ്ഘാ ടനം ചെയ്യപ്പെടുമ്പോൾ സാക്ഷാത്കരിക്കപ്പെടു ന്നത് ഖത്തരി യുവ എഞ്ചിനീയറുടെ സ്വപ്നം കൂടിയാണ്. ഥാനി അൽ സർറാ എന്ന ഖ ത്തരി എഞ്ചിനീയറാണ് വക്റ സ്റ്റേഡിയം നിർമ്മാണത്തിെൻറ ചുക്കാൻ പിടി ച്ചിരിക്കുന്നത്. റെക്കോർഡ് വേഗത്തിൽ സ്റ്റേഡിയം നിർമ്മാണം പൂർത്തി യാക്കിയതിലും ലോകറെക്കോർഡ് സമയത്തിനു ള്ളിൽ മൈതാനത്ത് ടർഫ് വി രിച്ചതിലും സുപ്രീം കമ്മിറ്റി െപ്രാജക്ട് മാനേജരായ ഥാനി അൽ സർറായുടെ കര ങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. പരമ്പരാഗത ദൗ ബോട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ ടർഫ് വിരിച്ചത് കേവലം റെക്കോർഡ് ലക്ഷ്യം വെച്ചല്ലെന്നും ഏത് അടിയന്തര ഘ ട്ടത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ ടർഫ് വിരിക്കാൻ കഴിയുമെന്നതിലുള്ള പരീക്ഷണമായിട്ടാണ് ഇതിനെ കാണുന്നതെന്നുമാണ് സ്റ്റേഡിയം െപ്രാജ്ക്ട് മാനേജർ ഥാനി അൽ സർറായുടെ വാദം. സ്റ്റേഡിയത്തോടൊപ്പം പ്രദേശത്തിെൻറ മുഖഛായ തന്നെ മാറ്റാൻ തക്കത്തിലുള്ള നിരവധി സൗകര്യങ്ങളാണ് നിലവിൽ വരുന്നത്. സൈക്ലിംഗ് ട്രാക്ക്, റണ്ണിംഗ് ട്രാക്ക്, മൾട്ടിപർപസ് ഇൻഡോർ അറീന, പള്ളി, വെഡിംഗ് ഹാൾ, റീട്ടെയിൽ ഷോ പ്പുകൾ, മാർക്കറ്റ് തുടങ്ങിയവ സ്റ്റേഡിയത്തിലും പരിസരത്തുമായി നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കു കയാണ്. മത്സരം കാണാനെത്തുന്നവർക്ക് മത്സരത്തിന് മുമ്പും ശേഷവുമായി സമയം ചെലവഴിക്കാനും വിശ്ര മിക്കാനും സാധിക്കുന്ന രീതിയിലാണ് അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ.
കായിക മത്സരങ്ങൾക്കുപരിയായി സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള ഇടമായി വക്റ സ്റ്റേഡിയത്തെയും പ രിസരത്തെയും മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യം. ചാമ്പ്യൻഷിപ്പിന് ശേഷവും ഖത്തറിനും ജനതക്കും എ പ്രകാരം ഉപകാരപ്പെടുമെന്ന വ്യക്തമായ പഠനങ്ങൾക്ക് ശേഷമാണ് നിർമ്മാണം പൂർത്തിയാക്കുന്നതെന്നും ഖ ത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഥാനി അൽ സർറാ പറഞ്ഞു.
ആറ് ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പദ്ധതിയിൽ 150000 ചതുരശ്രമീറ്റർ ഭാഗമാണ് സ്റ്റേഡിയത്തി നായി നീക്കിവെച്ചിട്ടുള്ളത്. 90000 ചതുരശ്രമീറ്റർ ഭാഗത്ത് പൂൽമേടുകളും മരങ്ങളും നട്ടുപിടിപ്പിക്കും. 700 മര ങ്ങളാണ് ഇവിടെ വളരുന്നത്. ബാക്കി ഭാഗങ്ങൾ സൈക്ലിംഗ്, ഹോഴ്സ് റേസിംഗ് ട്രാക്കുകൾ, റണ്ണിംഗ് ട്രാക്കുകൾ, കഹ്റമ പവർ സ്റ്റേഷൻ തുടങ്ങി മറ്റു സേവനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു.
ദോഹയിൽ നിന്നും മാറി 15 കിലോമീറ്റർ അകലെ വക്റയുടെ ഹൃദയഭാഗത്താണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കു ന്നത്. ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതും പാരമ്പര്യം നിറഞ്ഞതുമായ പ്രദേശമാണ് അൽ വക്റ. കരമാർഗവും സമുദ്രമാർഗവും ഖത്തറിലേക്കുള്ള പ്രത്യേകിച്ചും ഖത്തറിലേക്കുള്ള പ്രധാന കവാടമായിട്ടാണ് വക്റയെ കണക്കാക്കുന്നത്. മുത്തുവ്യാപാരത്തിനും മത്സ്യബന്ധനത്തിനും പേര് കേട്ട നഗരം കൂടിയാണ് അൽ വക്റ. 2014ൽ നിർമ്മാണമാരംഭിച്ച അൽ വക്റ സ്റ്റേഡിയത്തിെൻറ അടിത്തറ നിർമ്മാണം 2016ലാണ് നടന്നത്. 2017ലാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കുന്നതിനായി പ്രധാന കോൺട്രാക്ടർമാർക്ക് കൈമാറിയത്.
ഗ്ലോബൽ സസ്റ്റെനബിലിറ്റി അസസ്മെൻറ് സിസ്റ്റത്തിെൻറ പഞ്ചനക്ഷത്ര പദവിയും സ്റ്റേഡിയത്തിന് ലഭിച്ചി ട്ടുണ്ട്. 40000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിെൻറ മേൽക്കൂര പൂർണമായും 30 മിനുട്ടിനുള്ളിൽ തുറക്കാനും അടക്കാനും സാധിക്കും. ഏറ്റവും ശബ്ദമുഖരിതമായ ലോകത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായിരിക്കും അൽ വക്റ സ്റ്റേഡിയം. സ്റ്റേഡിയത്തിലെ കൈയടികളും ആഹ്ലാദാരവങ്ങളും മേൽക്കൂരയിൽ തട്ടി പ്രതിഫ ലിക്കുന്നതിനാലാണിത്.
മൂന്ന് രീതിയിലൂടെ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് എത്താം. ദോഹ മെേട്രാ വഴി അല്ലെങ്കിൽ സ്വന്തം വാഹ നത്തിൽ നിശ്ചയിക്കപ്പെട്ട സ്ഥലം അതിന് ശേഷം ബസ്സിൽ സ്റ്റേഡിയത്തിലേക്ക്, അതുമല്ലെങ്കിൽ സ്വന്തം വാ ഹനത്തിൽ സ്റ്റേഡിയം പാർക്കിംഗ് വരെ അതിന് ശേഷം കാൽനടയായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. ദോഹയിൽ നിന്നും കേവലം അര മണിക്കൂറിെൻറ ദൂരം മാത്രമേ സ്റ്റേഡിയത്തിലേക്കുള്ളൂ.