Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ലീ​​ഫ...

ഖ​​ലീ​​ഫ സ്​​​റ്റേ​​ഡി​​യം ഒ​​രു​​ങ്ങി;  ലോ​​കതാ​​ര​​ങ്ങ​​ളെ വ​​ര​​വേ​​ൽ​​ക്കാ​​ൻ

text_fields
bookmark_border
ഖ​​ലീ​​ഫ സ്​​​റ്റേ​​ഡി​​യം ഒ​​രു​​ങ്ങി;  ലോ​​കതാ​​ര​​ങ്ങ​​ളെ വ​​ര​​വേ​​ൽ​​ക്കാ​​ൻ
cancel

ദോ​​ഹ: പു​​ന​​ർ​​നി​​ർ​​മ്മാ​​ണം പൂ​​ർ​​ത്തി​​യാ​​യ ആ​​സ്​​​പ​​യ​​ർ സോ​​ണി​​ലെ ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര സ്​​​റ്റേ​​ഡി​​യം ലോ​​ക​​ത്തി​​ലെ  മു​​ൻ​​നി​​ര താ​​ര​​ങ്ങ​​ളെ വ​​ര​​വേ​​ൽ​​ക്കാ​​നൊ​​രു​​ങ്ങി നി​​ൽ​​ക്കു​​ക​​യാ​​ണ്. ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ൽ വി​​ക​​സി​​പ്പി​​ച്ചെ​ടു​​ത്ത ലോ​​ക​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലൊ​​ന്ന് കൂ​​ടി​​യാ​​ണ് ഖ​​ലീ​​ഫ സ്​​​റ്റേ​​ഡി​​യം. 
ഗ്ലോ​​ബ​​ൽ സ​​സ്​​​റ്റൈ​​ന​​ബി​​ലി​​റ്റി അ​​സ​​സ്​​​മെ​​ൻ​​റ് സി​​സ്​​​റ്റ​​ത്തിെ​​ൻ​​റ സാ​​ക്ഷ്യ​​പ​​ത്രം ല​​ഭി​​ച്ച സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ഡി​​ജി​​റ്റ​​ൽ ഫ്ലഡ്​ലൈ​​റ്റു​​ക​​ളാ​​ണ് സ്​​​ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ പ​​തി​​പ്പി​​ച്ചി​​ട്ടു​​ള്ള എ​​ൽ ഇ ​​ഡി വി​​ള​​ക്കു​​ക​​ൾ  ഏ​​ത് പാ​​തി​​രാ​​ത്രി​​യി​​ലും സ്​​​റ്റേ​​ഡി​​യ​​ത്തിെ​​ൻ​​റ ഒ​​ളി മ​​ങ്ങാ​​തെ കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്നു. 
ഇ​​തി​​ന് പു​​റ​​മേ​​യാ​​ണ് ലോ​​ക​ ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ശീ​​തീ​​ക​​ര​​ണ സം​​വി​​ധാ​​ന​​വും സ​​ജ്ജീ​​ക​​രി​​ച്ചത്. ക​​ളി​​ക്കാ​​ർ​​ക്കും കാ​​ണി​​ക​​ൾ​​ക്കും  ഒ​​ഫീ​​ഷ്യ​​ൽ​​സി​​നും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും ഒ​​രു​​പോ​​ലെ പ്ര​​യോ​​ജ​​ന​​പ്പെ​​ടും വി​​ധ​​ത്തി​​ലാ​​ണ് ശീ​​തീ​​ക​​ര​​ണ സം​​വി​ധാ​​ന​​ത്തിെ​​ൻ​​റ ഘ​​ട​​ന ത​​യ്യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 

ഖ​​ത്ത​​റി​​ലെ​​ത്തു​​ന്ന സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​കാ​​ത്ത ഒ​​രു കേ​​ന്ദ്ര​​മാ​​യി ഇ​​തി​​ന​​കം ഖ​​ലീ​​ഫ സ്​​​റ്റേ​​ഡി​​യ​​വും പ​രി​​സ​​ര​​വും മാ​​റി​​ക്ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. പു​​ന​​ർ​​നി​​ർ​​മ്മാ​​ണ​​ത്തി​​ന് ശേ​​ഷം സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ തി​​ര​​ക്ക് വ​​ർ​​ധി​​ച്ച​​താ​​യാ​​ണ് ക​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. പു​​ന​​ർ​​നി​​ർ​​മ്മാ​​ണം ക​​ഴി​​ഞ്ഞ് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​മീ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​നാ​​യാ​​ണ് ആ​​ദ്യ​മാ​​യി സ്​​​റ്റേ​​ഡി​​യം തു​​റ​​ന്നുകൊ​​ടു​​ത്ത​​ത്. അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ത​​ന്നെ നേ​​രി​​ട്ടെ​​ത്തി​​യാ​​ണ്  സ്​​​റ്റേ​​ഡി​​യ​​ത്തിെ​​ൻ​​റ ഉ​​ദ്ഘാ​​ട​​ന ക​​ർ​​മ്മം നാ​​ട മു​​റി​​ച്ച് നി​​ർ​​വ​​ഹി​​ച്ച​​ത്. ഈ ​​വ​​ർ​​ഷ​​ത്തെ അ​​മീ​​ർ ക​​പ്പ് ഫൈ​​ന​​ലും ന​​ട​ക്കാ​​നി​​രി​​ക്കു​​ന്ന​​ത് ഖ​​ലീ​​ഫ സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ത​​ന്നെ. 
അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ലോ​​ക അ​​ത്​​​ല​​റ്റി​​ക് മീ​​റ്റാ​​ണ് ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ന് മു​​ന്നോ​​ടി​​യാ​​യി ന​​ട​ക്കാ​​നി​​രി​​ക്കു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​യി​​ക മേള. ഇ​​തിെ​​ൻ​​റ മു​​മ്പാ​​യി പ​​രീ​​ക്ഷ​​ണ​​മെ​​ന്നോ​​ണം അ​​ടു​​ത്ത  വ​​ർ​​ഷ​​ത്തെ ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗും ഖ​​ലീ​​ഫ സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഇ​​തി​​ന​​കം സം​​ഘാ​​ട​​ക​​ർ വ്യ​​ക്ത​​മാ​ ക്കി​​ക്ക​​ഴി​​ഞ്ഞു. 

2019 ഒ​​ക്ടോ​​ബ​​ർ 28 മു​​ത​​ൽ ആ​​റ് വ​​രെ​​യാ​​ണ് ലോ​​ക അ​​ത്​​​ല​​റ്റി​​ക് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ഖ​​ലീ​​ഫ സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​ക്കു​​ന്ന​​ത്. ചാ​​മ്പ്യ​​ൻ​​ഷി​​പ്പിെ​​ൻ​​റ സ​​മ​​യ​​ക്ര​​മം ദോ​​ഹ​​യി​​ൽ പു​​റ​​ത്തി​​റ​​ക്കി. രാ​​ജ്യാ​​ന്ത​​ര അ​​ത്​​​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​സി​​ഡ​​ൻ​​റ് സെ​​ബാ​​സ്​​​റ്റ്യ​​ൻ കോ​​യും വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റും സം​​ഘാ​​ട​​ക സ​​മി​​തി വൈ​​സ്​ ചെ​​യ​​ർ​​മാ​​നു​​മാ​​യ ദ​​ഹ്​​ലാ​​ൻ അ​​ൽ ഹ​​മ​​ദു​​മാ​​ണ് ദോ​​ഹ ലോ​​ക ചാ​​മ്പ്യ​​ൻ​​ഷി​​പ്പിെ​​ൻ​​റ സ​​മ​​യ​​ക്ര​​മം പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsstadium
News Summary - stadium-qatar-gulf news
Next Story