വക്റ സ്റ്റേഡിയം നിർമാണം തകൃതി
text_fieldsദോഹ: 2022 ലോകകപ്പിെൻറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ അൽ വക്റ സ്റ്റേഡിയത്തിെൻറ നിർമാണം തകൃതിയായി നടക്കുന്നു. മേൽക്കൂരയെ താങ്ങിനിർത്തുന്നതിനുള്ള ഭീമൻ ഇരുമ്പുതൂണുകൾ സ്ഥാപിച്ചു. അന്തരിച്ച വിഖ്യാത ആർക്കിടെക്ടായ സഹ ഹദീദിെൻറ ഭാവനയിൽ വിരിഞ്ഞ മുത്തു വാരും തുഴബോട്ടിെൻറ മാതൃകയിലാണ് വക്റ സ്റ്റേഡിയം. ഹോക്കി സ്റ്റിക്ക് പോലെ തോന്നിക്കുന്ന ഭീമൻ തൂണുകളുടെ ആകെ ഭാരം 540 ടൺ ആണ്. മടക്കിവെക്കാൻ സാധിക്കുന്ന തരത്തിലുള്ള മേൽക്കൂരയുടെ പ്രധാന താങ്ങായാണ് തൂണുകൾ സ്ഥാപിക്കുന്നത്.
തൂണുകൾക്കാവശ്യമായ ഉരുക്കടക്കമുള്ള വസ്തുക്കൾ ചൈനയിൽ നിന്നാണ് എത്തിച്ചത്. പിന്നീട് ഇത് ഇറ്റലിയിൽ എത്തിച്ച ശേഷം തൂണുകൾക്കാവശ്യമായ രീതിയിൽ രൂപപ്പെടുത്തുകയും പിന്നീട് ഖത്തറിലേക്ക് കടൽമാർഗം എത്തിക്കുകയുമായിരുന്നു. എല്ലാവരുടെയും മനസ്സിൽ തങ്ങിനിർത്തും വിധത്തിലാണ് സഹ ഹദീദ് സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അൽ വക്റ സ്റ്റേഡിയത്തിലെ സുപ്രീം കമ്മിറ്റി െപ്രാജക്ട് മാനേജർ ഥാനി അൽസർറാ പറഞ്ഞു. ഖത്തറിെൻറ പാരമ്പര്യവും തനിമയും നിലനിർത്തി നിർമ്മിക്കുന്ന സ്റ്റേഡിയത്തിെൻറ തൂണുകൾ സ് ഥാപിച്ചതോടെ സ്റ്റേഡിയം പൂർത്തീകരണത്തിലേക്കുള്ള പാതയിലാണ്. അടുത്ത വർഷാവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
600 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ട് െക്രയിനുകളുപയോഗിച്ചാണ് 30 മീറ്ററോളം നീളമുള്ള തൂണുകൾ സ്ഥാപിച്ചത്. 40000 സീറ്റാണ് സ്റ്റേഡിയത്തിനുള്ളത്. മേൽക്കൂര മടക്കിവെക്കുന്നതിനും നിവർത്തുന്നതിനും പ്രത്യേകം ഉരുക്കു വയറുകളാണ് ഉപയോഗിക്കുന്നത്. അരമണിക്കൂർ കൊണ്ട് ഈ പ്രവൃത്തി സാധ്യമാക്കുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തിെൻറ ശീതീകരണ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും സ്റ്റേഡിയത്തിനകത്തേക്ക് തണലെത്തിക്കുന്നതിനും സഹായിക്കുന്ന രീതിയിലാണ് മേൽക്കൂരയുടെ നിർമ്മാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
