Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സു​സ്ഥി​രം, സ​മാ​ധാ​നം; സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്
cancel

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​വും ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​വും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി തു​ട​രു​മ്പോ​ൾ, ഖ​ത്ത​റി​ൽ അ​ലേ​ർ​ട്ടു​ക​ളും മി​സൈ​ൽ ‌പ്ര​തി​രോ​ധ​ന ശ​ബ്ദ​ങ്ങ​ളും ഇല്ലാതെ സ​മാ​ധാ​ന​ത്തി​ന്റെ​യും സു​സ്ഥി​ര​ത​യു​ടെ​യും ഏ​ഴു ദി​ന​ങ്ങ​ൾ. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം തു​ട​രു​മ്പോ​ഴാ​ണ് ഖത്തറിൽ ആശങ്കകളില്ലാതെ ഒ​രാ​ഴ്ച പി​ന്നി​ട്ട​ത്. മാ​ർ​ച്ച് 19ന് ​റാ​സ് ല​ഫാ​നി​ലെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഖ​ത്ത​ർ ശാ​ന്ത​മാ​ണ്. ഫെ​ബ്രു​വ​രി 28ന് ​ആ​രം​ഭി​ച്ച യു​ദ്ധം മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ട പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്, ചെ​റി​യ പെ​രു​ന്നാ​ളും ക​ഴി​ഞ്ഞ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങിയത്.

സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച​യോ​ടെ പൊ​തു​മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​യും ജീ​വ​ന​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി. അ​തേ​സ​മ​യം, ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​മ്പോ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ക്കുന്നു. ജോ​ലി​സ്ഥ​ല​ത്തെ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, അ​ടി​യ​ന്ത​ര എ​ക്സി​റ്റു​ക​ൾ, ഒ​ഴി​പ്പി​ക്ക​ൽ പാ​ത​ക​ൾ, അ​സം​ബ്ലി പോ​യ​ന്റു​ക​ൾ തു​ട​ങ്ങി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും ഘ​​ട്ടം ഘ​​ട്ട​​മാ​​യി നേ​​രി​​ട്ടു​​ള്ള പ​​ഠ​​ന രീ​​തി​​യി​​ലേ​​ക്ക് മാ​​റു​ക​യാ​ണ്. സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഓ​​ൺ​​ലൈ​​നി​​ലേ​​ക്ക് മാ​​റി​​യ സ്കൂ​​ൾ -യൂ​​ണി​​വേ​​ഴ്സി​​റ്റി വി​​ദ്യാ​​ഭ്യാ​​സം അ​​ടു​​ത്ത​​ദി​​വ​​സ​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ നി​​ല​​യി​​ൽ പു​​ന​​രാം​​രം​​ഭി​​ക്കു​​മെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ -ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. സ്കൂ​​ളു​​ക​​ളി​​ലെ​​യും കി​​ന്റ​​ർ​​ഗാ​​ർ​​ട്ട​​നു​​ക​​ളി​​ലെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ൾ വാ​​രാ​​ന്ത്യ അ​​വ​​ധി ക​​ഴി​​ഞ്ഞ് 29 മു​​ത​​ൽ നേ​​രി​​ട്ട് സ്കൂ​​ളി​​ലെ​​ത്ത​​ണം. ന​​ഴ്സ​​റി​​ക​​ൾ ബു​​ധ​​നാ​​ഴ്ച മു​​ത​​ൽ പു​​ന​​രാ​​രം​​ഭി​​ച്ചി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചു. രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ തു​ട​ർ​ച്ച​യാ​യി വി​ല​യി​രു​ത്തി​യും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യു​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ തീ​രു​മാ​നം. എ​ന്നാ​ൽ, ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വ്യ​ക്തി​ക​ൾ​ക്കോ സ​മൂ​ഹ​ത്തി​നോ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഖ​ത്ത​ർ വ്യോ​മാ​തി​ർ​ത്തി ഇ​പ്പോ​ൾ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യും വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് നി​യ​ന്ത്രി​ത ഷെ​ഡ്യൂ​ളു​ക​ളി​ൽ നി​ല​വി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വ്യോ​മ​പാ​ത ഭാ​ഗി​ക​മാ​യി തു​റ​ന്ന​തോ​ടെ ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​യും സാ​ധ്യ​മാ​യി.

രാ​ജ്യ​ത്തെ ഓ​രോ പൗ​ര​ന്റെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ കീ​ഴി​ൽ ഖ​ത്ത​രി ഭ​ര​ണ​കൂ​ടം നി​ർ​ണാ​യ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും ആ​വ​ശ്യ​മാ​യ മു​ന്നോ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു. രാ​ജ്യം‌ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വി​പ​ണി സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും രാ​ജ്യം ജാ​​ഗ്ര​ത​യോ​ടെ മൂ​ന്നോ​ട്ട് നീ​ങ്ങു​ക​യാ​ണ്. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും സ​ജീ​വ​മാ​കു​ന്ന​ത് ഖ​ത്ത​റി​ന്റെ അ​തി​ജീ​വ​ന​ത്തി​ന്റെ​യും മു​ന്നേ​റ്റ​ത്തി​ന്റെ​യും അ​ട​യാ​ള​മാ​ണ്. വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​നീ​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspeacenormal lifeqatar​stability
News Summary - Stability, peace; towards a normal life
Next Story