സ്പ്രിങ്ഫീൽഡ് മോൺഗീക് ഇന്റർനാഷണൽ നഴ്സറിക്ക് വൈറ്റ് ഫ്ലാഗ് അവാർഡ്
text_fieldsസ്പ്രിങ്ഫീൽഡ് ഡയറക്ടർമാരായ ഷോഹേൽ കക്കോടനും ഷെൽബി നിസാറും വൈറ്റ് ഫ്ലാഗ്
അവാർഡ് ആവാർഡ് ഏറ്റുവാങ്ങുന്നു
ദോഹ: നഴ്സറികളിലെ സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവും ശിശു സൗഹൃദപരവുമായ പഠന അന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തർ വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന വൈറ്റ് ഫ്ലാഗ് അവാർഡ് കരസ്ഥമാക്കി സ്പ്രിങ്ഫീൽഡ് മോൺഗീക് ഇന്റർനാഷനൽ നഴ്സറി.
വിദ്യാഭ്യാസ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഒമർ അൽ നാമയിൽ നിന്നും സ്പ്രിങ്ഫീൽഡ് ഡയറക്ടർമാരായ ഷോഹേൽ കക്കോടനും ഷെൽബി നിസാറും ആവാർഡ് ഏറ്റുവാങ്ങി. കുട്ടികളുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം, സുരക്ഷിതത്വം എന്നീ മേഖലകളിൽ മികവ് പുലർത്തിയതിനാണ് അവാർഡ് കരസ്ഥമാക്കിയത്. വുകൈർ എസ്ഡൻ 10 ലും മത്താർ ഖദീമിലും നിലവിൽ സ്പ്രിങ്ഫീൽഡ് മോൺഗീക് ഇന്റർനാഷണൽ നഴ്സറി പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

