ഉയരെ കായിക ഖത്തർ: ദേശീയ കായികദിനാഘോഷങ്ങൾക്ക് രാജ്യമൊരുങ്ങുന്നു
text_fieldsദോഹ: ഒമ്പതാമത് ദേശീയ കായികദിനാഘോഷ പരിപാടികൾക്ക് രാജ്യം ഒരുങ്ങി. കേവലം രണ്ട് ദി വസം മാത്രം ബാക്കിയിരിക്കെ ഈ വർഷത്തെ കായികദിനം വർണാഭമാക്കാനൊരുങ്ങുകയാണ് രാജ്യ ത്തെ പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ. കായിക പരിപാടികളും ആരോഗ്യമുള്ള ജീവിത ശൈലി സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണവുമുൾപ്പെടെയുള്ള വൈവിധ്യമാർന് ന പരിപാടികളാണ് കായികദിനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കായികദിനത്തിന് ഇ ത്രയേറെ പ്രാധാന്യവും പൊതു അവധിയും നൽകുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഖത്തർ. 2011ലെ അമീരി ഉത്തരവ് പ്രകാരം 2012 മുതലാണ് എല്ലാ ഫെബ്രുവരിയിലെയും രണ്ടാമത് ചൊവ്വാഴ്ച ദേശീയദിനം ആചരിച്ച് തുടങ്ങിയത്. കായികദിനവും പൊതു അവധിയും ഒരുമിച്ചെത്തിയതോടെ ജീവിതത്തിെൻറ എല്ലാ തുറകളിൽനിന്നുള്ളവരും ഒരുപോലെ കായികദിനത്തിെൻറ ഭാഗമാകാൻ തുടങ്ങി. ഖത്തർ ഒളിമ്പിക് കമ്മിറ്റിയും രാജ്യത്തെ വിവിധ കായിക ഫെഡറേഷനുകളും വൈവിധ്യമാർന്ന കായിക പരിപാടികളുമായി കായികദിനത്തിൽ അണിനിരന്നതും എല്ലാവർക്കും പ്രചോദനമായി.
കായികദിനത്തോടനുബന്ധിച്ച് ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ ടീം ഖത്തർ സ്പോർട്സ് വില്ലേജ് രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടുവരെ ബറാഹത് മുശൈരിബിൽ പ്രവർത്തിക്കും. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, വോളി, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നിസ്, ബോക്സിങ്, ഗുസ്തി, കരാട്ടേ, ജൂഡോ തുടങ്ങി നിരവധി കായിക പരിപാടികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ജിംനാസ്റ്റിക്സ് അടക്കമുള്ള ആയോധന കലകളുടെ ശിൽപശാലയും ഇതോടൊപ്പം നടക്കും.
അതേസമയം, ആസ്പയർ സോൺ ഫൗണ്ടേഷന് കീഴിൽ ഇരുപതോളം കായിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. റൺ ആൻഡ് ബൈക്ക്, ഒബ്സ്റ്റക്കിൾ കോഴ്സ് റേസ്, കായിക മത്സരങ്ങൾ, ബാഡ്മിൻറൺ, ബാസ്കറ്റ്ബാൾ, ഓട്ടം, ഹാമർ േത്രാ, പ്ലിയോമെട്രിക് ചലഞ്ചസ്, ചിൽഡ്രൻസ് ജിംനാസ്റ്റിക്സ്, ഫുട്ബാളുമായി ബന്ധപ്പെട്ട മത്സരങ്ങൾ എന്നിവയും ആസ്പയർ സോണിൽ നടക്കും.
ഖത്തർ ഫൗണ്ടേഷനിലും വൈവിധ്യമാർന്ന കായിക പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. യോഗ സെഷൻസ്, ഫുൾബോഡി വർക്ക് ഔട്ട്സ്, സ്പോർട്സ് ടൂർണമെൻറുകൾ തുടങ്ങിയവയാണ് സന്ദർശകർക്കായി തയാറാക്കിയിരിക്കുന്നത്. ഫൗണ്ടേഷന് കീഴിലുള്ള സെറിമണിയൽ കോർട്ട്, ഗ്രീൻ സ്പൈൻ, ഓക്സിജൻ പാർക്ക്, മുൽതഖ എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങളും പരിപാടികളും നടക്കുക.
കതാറയിൽ പൊതു-സ്വകാര്യ മേഖലകളിൽനിന്നായി 54 സ്ഥാപനങ്ങളാണ് കായികദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നത്. കായിക പരിപാടികൾക്ക് പുറമേ, മെഡിക്കൽ പരിശോധനകൾ, ആരോഗ്യ ബോധവത്കരണ പരിപാടികൾ, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പരിപാടികൾ, എയർ ഷോ തുടങ്ങിയവയാണ് കതാറയിൽ നടക്കുക. ഖത്തർ ഷെല്ലും ഖത്തർ ഫുട്ബാൾ ഫൗണ്ടേഷനും തമ്മിൽ സഹകരിച്ച് കതാറയിൽ ഖുറ ടൈം േപ്രാഗ്രാമിെൻറ ഭാഗമായി സംഘടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
