ദോഹ: ദേശീയ കായികദിനത്തെ അടയാളപ്പെടുത്തുന്നതിെൻറ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ ഇന്ന് വിവിധ കായിക മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നു.
എജ്യുക്കേഷൻ സിറ്റിയിലെ വിവിധ വേദികളിലായി വാക്കത്തോൺ, അൾട്രാ മാരത്തോൺ തുടങ്ങി 50ലധികം കായിക പരിപാടികളാണ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. ആരോഗ്യവും പ്രവർത്തനസജ്ജവുമായ ജീവിതശൈലി േപ്രാത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ബോധവൽകരണം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഫൗണ്ടേഷൻ വ്യക്തമാക്കി.
പൊതുജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻ ഖത്തർ ഫൗണ്ടേഷന് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നത്. പ്രായ ഭേദമന്യേ മുഴുവൻ ആളുകളും തങ്ങളുടെ കുടുംബങ്ങളും സുഹൃത്തുക്കളുമായി സിറ്റിയിലെത്തണം. തികച്ചും കുടുംബ സൗഹൃദ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും ഖത്തർ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രസിഡൻറ് മഷാഇൽ അൽ നഈമി പറഞ്ഞു. എജ്യുക്കേഷൻ സിറ്റിയിലെ സ്റ്റുഡൻറ് സെൻററിൽ നിന്നും ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന വാക്കത്തോണോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് 40 കിലോമീറ്റർ സൈക്കിൾ റൈസും 50 കിലോമീറ്റർ ദൂരത്തിൽ അൾട്രാ മാരത്തോണും നടക്കും.
നിരവധി പരിചയസമ്പന്നരായ അത്ലറ്റുകളാണ് മാരത്തോണിൽ പങ്കെടുക്കുന്നത്. സെറിമണിയൽ കോർട്ടിലാണ് ഇത് നടക്കുന്നത്. അൽ ശഖബിലും ഓക്സിജൻ സിറ്റിയും ദേശീയ കായികദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.