സ്പോർട്സ് ഫോക്കസ്: റയ്യാൻ ഏരിയ ഓവറോൾ ചാമ്പ്യൻമാർ
text_fieldsദോഹ: യുവജന സംഘടനയായ ഫോക്കസ് ഖത്തർ സംഘപ്പി ച്ച സ്പോർട്സ് ഫോക്കസ് കായി ക മാമാ ങ്കത്തി ൽ റയ്യാൻ ഏരിയ ഓവ റോൾ ചാമ്പ്യന്മാരായി. രാവി ലെ എ
ട്ട് മുപ്പതിന് എട്ടു ടീമുകൾ നടത്തിയ മാർച്ച് പാസ്റ്റ് ഫോക്കസ് ഖത്തർ ഡെപ്യൂ ട്ടി സി.ഇ.ഒ ഇംതിയാസ് അനച്ചി, അഡ്മിൻ മാനേജർ അസ്കർറാൻ, ആർട്സ് ആൻ്റ് സ്പോർട്സ് മാനേ ജർ ഹമദ് ബിൻ സിദ്ധീ ഖ്, അബ്്ദു സ്സലാം വക്ര എന്നിവർ ചേർന്ന് സല്യൂട്ട് സ്വീകരിച്ചു. മികച്ച മാർച്ച് പാസ്നു ള്ള സമ്മാനം വക്റ ഏരിയ കരസ്ഥമാക്കി. ഫുഡ്ബോൾ മത്സരത്തിൽ അൽ ഖോർ ഏരിയ, വക് റ ഏരിയയെ തോൽപിച്ച് ഒന്നാം സ്ഥാനം നേടി. അൽ ഖോർ ടീം ഗോൾ കീപ്പർ ഷഫീ ർ ഗുരുവായൂർ മികച്ച ഫുഡ് ബോളറായി തെരെഞ്ഞെടുക്കപ്പെ ട്ടു. റയ്യാ ൻ ഏരിയയെ പരാ ജയപ്പെടുത്തി ദോഹ ഏരിയ വോളീബോൾ ചാമ്പ്യനായി. മികച്ച വോളീബോൾ താരമായി ഷമീർ റയ്യാൻ തെരെഞ്ഞെടുക്കപ്പെട്ടു. അൽ സദ്ദ്, അൽ ഖോർ ക്രിക്കറ്റ് ഫൈന ലിൽ അൽ ഖോർ വിജ യിക ളായി. ജഷ് മീർ കാസർ ഗോഡ് മികച്ച ക്രിക്കറ്റ് താരമായി. ബാസ്കറ്റ് ബോൾ വക്റയെ തോൽപിച്ച് റയ്യാൻ വിജ യികളായി.
ആവേശകരമായ വടംവ ലി മത്സരത്തിൽ വക്റയെ വീഴ്ത്തി. ജിഹാദ് അക്ബർ നയിച്ച ഇൻസൈറ്റ് ഖത്തർ വിജയം നേടി. നാനൂറ് മീറ്റർ റിലേ മത്സര ത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാ ക്രമം റയ്യാൻ, മദീന ഖലീഫ, വക്റ എന്നിവർ നേടി. സ്റ്റാൻ്റ് ആൻ്റ് ജംബ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ങ്ങൾ യഥാ ക്രമം സുഹൈ ൽ മദീന ഖലീഫ, നിഹാദ് ഇൻസൈറ്റ്, റഷാദ് വക്റ എന്നിവർ നേടി. ആം റസ്് ലിംങിൽ നിഷാദ് അൽസദ്ദ്, നൗഫൽ ഇൻ സൈറ്റ്, റിയാ സ് മദീ ന ഖലീഫ എന്നി വർ വിജയിച്ചു. പുഷ് അപ്പ് മത്സരത്തിൽ ജുനൈദ് റയ്യാൻ (ഒന്ന്), അൻവർ ദോഹ (രണ്ട്), സുഹൈ ൽ മദീന ഖലീ ഫ (മൂന്ന്) എന്നിവർ വിജയികളായി. ഫോക്കസ് ലേഡീസ് വനിതകൾക്കായി നടത്തിയ മത്സരങ്ങളിൽ ബ്ലൂ, പിങ്ക്, വൈറ്റ്, മെറൂൺ ടീമുകളായി നൂറോളം പേർ സ്പോർട് സ് ഫോക്കസിൽ മാറ്റുരച്ചു. ബ്ലൂ ടീം ചാമ്പ്യൻമാരായി. മുംതസ അബൂബക്കർ സിദ്ദീഖ് സ്കൂളിൽ നടന്ന പരിപാടികൾക്ക് ഹമദ് ബിൻ സിദ്ധീഖ്, മിദ് ലാജ്, അനീ സ്, സഫ്വാൻ എന്നിവർ നേതൃത്വം നൽകി.
പരിപാടികൾ അബ്്ദുസ്സലാം വക് റ, മുഹമ്മ ദ് ഷൗലി. നജീ ബ് എം.കെ, അബൂ ബക്ക ർ തിരു ത്തിയാട്, ഹാഫിസ് പുറ ക്കാട്, ഷാഹി ർ എം.ടി. റിയാ സ് വാണി മേൽ, ഷഹീ ർ മുഹ മ്മദ്, ഫൈസൽമാഹി, അസ്് ലം മാഹി എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.