സ്പോർട്സ് സമ്മർ ക്യാമ്പുകൾ തുടരുന്നു
text_fieldsഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽനിന്ന്
ദോഹ: ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫോർ ഓൾ സമ്മർ ക്യാമ്പ് 2025 ലുസൈൽ സ്പോർട്സ് ഹാളിലും വിവിധ യൂത്ത് സെന്ററുകൾ, സ്പോർട്സ് ക്ലബുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, കളിസ്ഥലങ്ങൾ, പൊതു പാർക്കുകൾ എന്നിവിടങ്ങളിൽ തുടരുന്നു. വിവിധ മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്.
ലുസൈൽ സ്പോർട്സ് ഹാളിലെ വേനൽക്കാല ക്യാമ്പിൽ ആറു മുതൽ 11 വയസ്സുവരെ പ്രായമുള്ളവർക്കായി വ്യാഴാഴ്ച വരെ വിനോദ ഗെയിമുകൾ, മിനി ഫുട്ബാൾ മത്സരങ്ങൾ, സ്വയം പ്രതിരോധ പരിശീലനം, വ്യായാമങ്ങൾ, ടേബിൾ ടെന്നീസ് തുടങ്ങി വിവിധ പരിപാടികൾ നടക്കും. സ്കേറ്റിങ്, കയാക്കിങ് പോലുള്ള വാട്ടർ സ്പോർട്സുകൾ എന്നിവയിലും ക്യാമ്പിൽ പരിശീലനം നൽകുന്നുണ്ട്.
കുട്ടികളിൽ അറിവ് വികസിപ്പിക്കുന്നതിനും നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം, വിദ്യാഭ്യാസ വർക്ക്ഷോപ്പുകൾ, മതപരമായ അറിവുകൾ, ട്രാഫിക് അവബോധ സെമിനാറുകൾ തുടങ്ങിയവയും സമ്മർ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലുസൈൽ സ്പോർട്സ് ഹാളിൽ നടന്ന സമ്മർ ക്യാമ്പിൽ ശ്രദ്ധേയമായ പങ്കാളിത്തമുള്ളതായി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അൽ ദോസാരി പറഞ്ഞു. കുട്ടികളുടെ ഒഴിവു സമയം പ്രയോജനപ്പെടുത്തുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള അവസരമാണ് സമ്മർ ക്യാമ്പെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

