Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​പോർട്​സ്​ ഒരു...

സ്​പോർട്​സ്​ ഒരു സംസ്​കാരമാവണം –പി.ആർ. ശ്രീജേഷ്​

text_fields
bookmark_border
സ്​പോർട്​സ്​ ഒരു സംസ്​കാരമാവണം –പി.ആർ. ശ്രീജേഷ്​
cancel
camera_alt

പി.ആർ. ശ്രീജേഷ്

ദോഹ: രണ്ടുനാൾ കഴിഞ്ഞ്​ ഖത്തറി​െൻറ മണ്ണിന്​ ​ആവേശം പകർന്ന്​ അരങ്ങേറുന്ന 'ഖത്തർ റൺ 2021'ന്​ ആശംസയുമായി കടലിനക്കരെ മലയളമണ്ണിൽനിന്ന്​ ഇന്ത്യയുടെ പ്രിയ ഒളിമ്പിക്​സ്​ മെഡലിസ്​റ്റ്​ പി.ആർ. ശ്രീജേഷ്​. 'ഗൾഫ്​ മാധ്യമം' സംഘടിപ്പിക്കുന്ന രണ്ടാമത്​ ഖത്തർ റണ്ണിൽ 46 രാജ്യക്കാരായ 450ഓളം പേർ പങ്കാളികളാവുന്നത്​ സന്തോഷം നൽകുന്ന വാർത്തയാണെന്ന്​ ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ അഭിമാനമായി ​ഹോക്കിയിൽ വെങ്കലം സമ്മാനിച്ച ടീമി​െൻറ കാവൽഭടൻ പറഞ്ഞു. 'ഏറ്റവും മികച്ച സന്ദേശമാണ്​ 'ഖത്തർ റണ്ണി'ലൂടെ നൽകുന്നത്​്. സ്​പോർട്​സ്​ വിനോദം എന്നതിനേക്കാൾ, എല്ലാവരുടെയും ജീവിതത്തിൽ നിർബന്ധമായും പിന്തുടരേണ്ട ഒന്നാണെന്ന്​ സന്ദേശമാണ്​ ഖത്തർ റൺ പകരുന്നത്​. ​ജോലിതേടി ഗൾഫ്​ നാടുകളിലെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പങ്കാളികളാവുന്നു എന്നറിഞ്ഞതിൽ സന്തോഷം. കളിയും വ്യായാമവും ഏറ്റവും പ്രധാനഘടകമായി ജീവിതത്തോടൊപ്പം നിലനിർത്തുന്ന യൂറോപ്യൻസിനെ ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണ്​. അവരുടെയും സജീവ പങ്കാളിത്തവും ഖത്തർ റണ്ണിലുണ്ടെന്നറിഞ്ഞു'.

'കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ സ്​പോർട്​സിനോട്​ ഇഷ്​ടമുണ്ടാക്കണമെന്നാണ്​ എനിക്ക്​ പറയാനുള്ളത്​. കായിക സംസ്​കാരം ഒരു വിനോദം മാത്രമല്ല, ആരോഗ്യകരമായ ഭാവി ജീവിതത്തിനും പഠനത്തിലും ഉദ്യോഗതലത്തിലും ഉന്മേഷം നിലനിർത്താനും ഗുണം ചെയ്യും. വീട്ടിലും നാട്ടിലുമെല്ലാം കായിക സംസ്​കാരം വളർത്താൻ ഇത്തരത്തിലുള്ള മത്സരങ്ങൾ ഉപയോഗപ്പെടും. ഒക്​ടോബർ 15ന്​ ആസ്​പയർ പാർക്കിൽ നടക്കുന്ന ഖത്തർ റണ്ണിന്​ എല്ലാ ആശംസകളും. ആൾ ദി ബെസ്​റ്റ്​' -ഒളിമ്പിക്​സ്​ മെഡലണിഞ്ഞ്​ നാട്ടിലെത്തിയ പി.ആർ. ശ്രീജേഷ്​ പറഞ്ഞു. 2004 മുതൽ ഇന്ത്യൻ ​ടീമിലെ അംഗമാണ്​ ​പി.ആർ. ശ്രീജേഷ്. ഇടക്കാലത്ത്​ ക്യാപ്​റ്റ​െൻറ റോളിലും അരങ്ങേറി. ഏഷ്യൻ ഗെയിംസ്​ സ്വർണം, വെങ്കലം, ​ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നു തവണ സ്വർണം, കോമൺവെൽത്ത്​ ഗെയിംസ്​ വെള്ളി, ഏഷ്യാകപ്പിൽ വെള്ളി തുടങ്ങി നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായി. കേരള വിദ്യാഭ്യാസ വകുപ്പിൽ ജോയൻറ്​ ഡയറക്​ടറാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SportsQatar
News Summary - Sports should be a culture - PR Sreejesh
Next Story