ദോഹ: റൈസ് ഇൻറർനാഷണൽ ഫോർ ദി എജ്യുക്കേറ്റ് എ ചൈൽഡ് േപ്രാഗ്രാമിന് എക്സോൺമൊബീൽ ഖത്തറിെൻറ 3.65 മില്യൻ ധനസഹായം. ഇതിെൻറ ചെക്ക് ഖത്തർ എക്സോൺമൊബീൽ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിെൻറ പുരസ്കാരദാന ചടങ്ങിൽ കൈമാറി.
2012ൽ ശൈഖ മൗസ ബിൻത് നാസർ സ്ഥാപിച്ച എജ്യുക്കേഷൻ എബോവ് ആൾ ഫൗണ്ടേഷന് (ഇ.എ.എ) കീഴിൽ വരുന്നതാണ് എജ്യുക്കേറ്റ് എ ചൈൽഡ് േപ്രാഗ്രാം. നൈജീരിയ, പാപുവ ന്യൂ ഗിനിയ, അൻഗോള, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ മാനവിക, സാമൂഹിക, സാമ്പത്തിക വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ശൈഖ മൗസ ഇ.എ.എ സ്ഥാപിച്ചിരിക്കുന്നത്.
വിവിധ പ്രതിസന്ധികളിൽ അകപ്പെട്ടും ദാരിദ്യ്രം മൂലവും അടിസ്ഥാന വിദ്യാഭ്യാസം മുടങ്ങിയവർക്ക് എക്സോൺ മൊബീലിെൻറ ധനസഹായം ഗുണം ചെയ്യും. ചടങ്ങിൽ എക്സോൺമൊബീൽ ഖത്തർ പ്രസിഡൻറ് അലിസ്റ്റർ റൂട്ട്ലെജ്, എജ്യുക്കേഷൻ ആൾ എബോവ് സി.ഇ.ഒ ഫഹദ് അൽ സുലൈതി, ഖത്തർ ടെന്നീസ് ഫെഡറേഷൻ പ്രസിഡൻറ് നാസർ ബിൻ ഗാനിം അൽ ഖുലൈഫി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
എക്സോൺമൊബീൽ ഖത്തറിെൻറ പ്രധാന വിദ്യാഭ്യാസ പങ്കാളി കൂടിയാണ് ഇ.എ.എ. 2013ൽ ഫൗണ്ടേഷെൻറ കീഴിലുള്ള എജ്യുക്കേറ്റ് എ ചൈൽഡിെൻറ വിദ്യാഭ്യാസ പരിപാടികൾക്കായി എട്ട് മില്യൻ ഡോളർ നൽകുമെന്ന് എക്സോൺമൊബീൽ വ്യക്തമാക്കിയിരുന്നു. അതിെൻറ ഭാഗമായാണ് സഹായധനം.