സ്പോര്‍ട്സ് ഫോക്കസ്: റയ്യാന്‍ ഓവറോള്‍ ചാമ്പ്യന്മാര്
text_fieldsസ്പോര്‍ട്സ് ഫോക്കസ് മത്സരങ്ങളിൽ ജേതാക്കളായ റയ്യാൻ ഡിവിഷൻ ടീം അംഗങ്ങൾ
ദോഹ: യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജ്യന് സംഘടിപ്പിച്ച സ്പോര്‍ട്സ് ഫോക്കസ് മത്സരങ്ങളില്‍ റയ്യാന്‍ ഡിവിഷന് ഓവറോള്‍ ചാമ്പ്യന്മാരായി. അല്‍വക്റ, ഹിലാല്‍, അല്‍ സദ്ദ്, ദോഹ, റയ്യാന്‍, മദീന ഖലീഫ തുടങ്ങി ആറു ഡിവിഷനുകള്‍ തമ്മില്‍ നടന്ന മത്സരങ്ങളില്‍ നിരവധി പേർ പങ്കെടുത്തു.
മഅ്മൂറയിലെ കാംബ്രിജ് സ്കൂള്‍, ശാന്തിനികേതന്‍ സ്കൂള്‍, വുകൈറിലെ ലെജന്റ്സ് ഗ്രൗണ്ട്, തുമാമയിലെ ഫോക്കസ് വില്ല എന്നിവിടങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജ്യന് സി.ഇ.ഒ ഹാരിസ് പി.ടി. ഉദ്ഘാടനം ചെയ്തു. ഫുട്ബാള്‍, വോളിബാള്‍, ക്രിക്കറ്റ്, ആം റസ്ലിങ്, ടേബ്ള്‍ ടെന്നിസ്, കാരംസ്, ബാഡ്മിന്റണ്‍, ചെസ് തുടങ്ങി വിവിധ മത്സരങ്ങളാണ് ഖത്തറിലെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെട്ടത്. റയ്യാന്‍ ഡിവിഷൻ കൂടുതൽ പോയന്റ് കരസ്ഥമാക്കി ചാമ്പ്യന്മാരായപ്പോള് ഹിലാല്‍ ഡിവിഷൻ ഫസ്റ്റ് റണ്ണറപ്പും വക്റ ഡിവിഷൻ സെക്കൻഡ് റണ്ണര്‍ അപ്പും നേടി.
ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജ്യന് ഇവന്റ്സ് മാനേജര്‍ മൊയ്തീന് ഷായുടെ നേതൃത്വത്തില്‍ നടന്ന പരിപാടികൾക്ക് സ്പോര്‍ട്സ് മാനേജര്‍ അനീസ് ഹനീഫ് മാഹി, ഡെപ്യൂട്ടി സ്പോര്‍ട്സ് മാനേജര്‍ മുഹമ്മദ് സദീദ്, മിദ് ലാജ് ലത്തീഫ്, ഫഹ്സീര്‍ റഹ്മാന്, റഫീഖ് കാരാട്, റസീല്‍ മൊയ്തീന്, ആശിക് ബേപ്പൂർ എന്നിവർ നേതൃത്വം നല്കി. സി.ഒ.ഒ അമീര്‍ ഷാജി, സി.എഫ്.ഒ സഫീറുസ്സലാം അഡ്മിന് മാനേജര്‍ അമീനുര്‍റഹ്മാന്‍, ഫാഇസ് എളയോടന്‍, റാഷിക് ബക്കര്‍, യൂസുഫ് ബിന്‍ മുഹമ്മദ്, സലീല്‍ റയ്യാന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സ്പോര്‍ട്സ് മത്സരങ്ങളുടെ സമ്മാന വിതരണം വിപുലമായ മെംബേഴ്സ് ഗാതറിങ്ങിലൂടെ തുമാമയിലെ ഫോക്കസ് വില്ലയില്‍ വെച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

