സ്പോർട്സ് ഫിയസ്റ്റ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ‘സ്പോർട്സ് ഫിയസ്റ്റ’ കായികമേളയുടെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തറിന്റെ നേതൃത്വത്തിൽ ‘സ്പോർട്സ് ഫിയസ്റ്റ 2024’ തലക്കെട്ടിൽ നടത്തുന്ന കായിക പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. റേഡിയോ സുനോയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് സജീർ, ജനറൽ സെക്രട്ടറി ഷാനവാസ്, സ്പോർട്സ് കോഓഡിനേറ്റർ അബ്ദുൽ റഹ്മാൻ, എരിയൽ മീഡിയ ഇൻചാർജ് സുലൈമാൻ അസ്കർ, ഉപദേശക സമിതിയംഗം അമീർ അലി, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം സജീന എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഒരു മാസത്തോളം നീളുന്ന കായിക മേളയുടെ വിശദ വിവരങ്ങൾ ജനറൽ സെക്രട്ടറി ഷാനവാസ് വിവരിച്ചു.

