Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​ന്തി​നി​കേ​ത​ന്‍...

ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മേ​ള​യി​ലെ വി​ജ​യി​ക​ൾ ട്രോ​ഫി​യു​മാ​യി

ദോ​ഹ: ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ 'എ​സ്‌.​ഐ.​എ​സ്‌ അ​ത് ലോ​ണ്‍' വാ​ര്‍ഷി​ക കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. ശാ​രീ​രി​ക​ക്ഷ​മ​ത, ഒ​രു​മ, അ​ച്ച​ട​ക്കം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ല്‍ അ​റ​ബി സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മേ​ള​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

ഐ​ക്യ​ത്തി​ന്റെ​യും ദൃ​ഷ​നി​ശ്ച​യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ ദീ​പ​ശി​ഖ തെ​ളി​യി​ച്ച് ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ്‌ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ന്‍വ​ര്‍ ഹു​സൈ​ന്‍ അ​ത് ല​റ്റി​ക്‌ മീ​റ്റ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്ഗേ​ള്‍ മൈ​സ മ​ന്‍സൂ​റി​ന്റെ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ല്‍ അ​റ​ബി സ്പോ​ര്‍ട്സ്‌ ക്ല​ബ്‌ മാ​നേ​ജ​ര്‍ അ​മീ​ര്‍ ഗെ​ന്‍ഡ്യ മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ല്‍ ഐ.​എ​സ്‌.​സി പ്ര​സി​ഡ​ന്റ്‌ ഇ.​പി. അ​ബ്ദു​റ​ഹ്മാ​ന്‍ ആ​യി​രു​ന്നു ഗ​സ്റ്റ്‌ ഓ​ഫ്‌ ഓ​ണ​ര്‍.

പ്രി​ന്‍സി​പ്പ​ല്‍ റ​ഫീ​ഖ്‌ റ​ഹിം സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. ട്രാ​ക്ക്‌ ആ​ന്‍ഡ്‌ ഫീ​ല്‍ഡ്‌, റി​ലേ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ ആ​കെ 42 മ​ത്സ​ര​ങ്ങ​ളി​ല്‍ മോ​ർ​ണി​ങ്, ഈ​വ​നി​ങ്, സ​ബ്ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, ഇ​ന്റ​ര്‍മീ​ഡി​യ​റ്റ്‌, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ഥി​ക​ള്‍ മാ​റ്റു​ര​ച്ചു. ഗ്രാ​ന്‍ഡ്‌ ഫി​നാ​ലെ​യി​ല്‍ ആ​വേ​ശ​ക​ര​മാ​യ റി​ലേ മ​ത്സ​ര​ങ്ങ​ളും തു​ട​ര്‍ന്ന്‌ സ​മ്മാ​ന വി​ത​ര​ണ​ച്ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ എ​മ​റാ​ള്‍ഡ്‌ ഹൗ​സ്‌ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ റ​ഫീ​ഖ്റ​ഹീം സം​സാ​രി​ച്ചു. ഹെ​ഡ്ബോ​യ്‌ റ​യ്യാ​ന്‍ ന​ജി​മി​ന്‍റെ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolQatar NewsSports Festivalgulf news malayalam
News Summary - Sports festival organized at Shantiniketan Indian School
Next Story