ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ അൽവക്റ സ്പോർട്സ് ക്ലബിൽ നടക്കുന്ന ആറാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ മുഖ് യാതിഥിയായി ഒളിമ്പ്യൻ ടിൻറു ലൂക്ക പങ്കെടുക്കും. ഫെബ്രുവരി 11ന് രാവിലെ ഏഴു മണിക്ക് സ്പോർട്സ് ഫെസ്റ്റ് തുടങ്ങ ും. 24 പഞ്ചായത്തുകൾ അണിനിരക്കുന്ന മാർച്ച്പാസ്റ്റിൽ ടിൻറുലൂക്ക സല്യൂട്ട് സ്വീകരിക്കും.
സ്പോർട്സ് ഫെസ്റ്റ്ഉദ്ഘാടനവും നിർവഹിക്കും. അർജുന അവാർഡ് ജേതാവായ ടിൻറു ലൂക്ക 2008, 2012 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്ലറ്റിക് മീറ്റ്, കോമൺ വെൽത്ത് ഗെയിംസ് ഉൾപ്പെടെ നിരവധി മീറ്റുകളിൽ ഇന്ത്യക്കായി മെഡലുകൾ നേടിയിട്ടുണ്ട്.
കൗൺസിൽ യോഗത്തിൽ പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഫറോക്ക്, ജനറൽ സെക്രട്ടറി സമീൽ അബ്്ദുൽ വാഹിദ് ചാലിയം, ട്രഷറർ കേശവ്ദാസ് നിലമ്പൂർ, വി.സി മഷ്ഹൂദ് തിരുത്തിയാട്, ഷൗക്കത്തലി ടി.എ.ജെ എന്നിവർ നേതൃത്വം നൽകി.