Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ രാ​ത്രി​യി​ൽ...

റ​മ​ദാ​ൻ രാ​ത്രി​യി​ൽ ആ​വേ​ശ​മാ​യി ആ​സ്പ​യ​റി​ൽ കാ​യി​ക​മേ​ള

text_fields
bookmark_border
sports qatar
cancel
camera_alt

ആ​സ്പ​യ​ർ സോ​ണി​ൽ ആ​രം​ഭി​ച്ച റ​മ​ദാ​ൻ കാ​യി​ക​മേ​ള​യി​ൽ നി​ന്ന്

ദോ​ഹ: ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ടൊ​പ്പം ശാ​രീ​രി​ക ഉ​ണ​ർ​വ് ന​ൽ​കി ആ​സ്പ​യ​ർ ഫൗ​ണ്ടേ​ഷ​നി​ൽ റ​മ​ദാ​ൻ രാ​ത്രി​ക​ളെ സ​ജീ​വ​മാ​ക്കി കാ​യി​ക​മേ​ള​യും. മാ​ർ​ച്ച് 13ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ മാ​ർ​ച്ച് 27വ​രെ നീ​ളം. രാ​ത്രി 9.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​ർ​ധ​രാ​ത്രി​വ​രെ തു​ട​രും.

ജൂ​നി​യ​ർ, പു​രു​ഷ​ന്മാ​ർ, സ്ത്രീ​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി 11 വ്യ​ത്യ​സ്ത കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ കാ​യി​ക​മേ​ള​യു​ടെ സ​വി​ശേ​ഷ​ത. പു​രു​ഷ​ന്മാ​ർ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ മാ​ർ​ച്ച് 25വ​രെ തു​ട​രു​ന്ന എം​ബ​സീ​സ് ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ളി​ലൊ​ന്ന്. ബാ​സ്‌​ക​റ്റ്‌​ബാ​ൾ, ഹോ​ക്കി, ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റ് എ​ന്നീ മ​ത്സ​ര​ങ്ങ​ളും പു​രു​ഷ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന ബാ​സ്‌​ക​റ്റ്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് മാ​ർ​ച്ച് 23വ​രെ തു​ട​രും. ഹോ​ക്കി, പാ​ഡ​ൽ എ​ന്നി​വ​യും വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​നാ​യി ഹോ​ക്കി​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ടേ​ബി​ൾ ടെ​ന്നി​സു​മാ​ണ് ആ​സ്പ​യ​ർ റ​മ​ദാ​ൻ കാ​യി​ക​മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

റ​മ​ദാ​നി​ൽ പ്രാ​ർ​ഥ​ന​ക​ളും വ്ര​ത​വു​മാ​യി ആ​ത്മ​വി​ശു​ദ്ധി തേ​ടു​ന്ന​തി​നൊ​പ്പം ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യും കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ശ​രീ​ര​ത്തെ​യും പ​രി​പോ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ താ​ര​മാ​യ റ​യാ​ൻ പ​റ​ഞ്ഞു. സ​മീ​കൃ​താ​ഹാ​ര​ത്തോ​ടൊ​പ്പം വ്യാ​യാ​മ​വും കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​രാ​ളു​ടെ ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് പാ​ഡ​ലി​ൽ പ​ങ്കെ​ടു​ത്ത ലീ​ല പ​റ​ഞ്ഞു.

റ​മ​ദാ​നി​ൽ നോ​മ്പെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലും മ​ത്സ​ര​ങ്ങ​ളി​ലും വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ആ​സ്‌​പെ​യ​ർ ക്ലി​നി​ക്ക​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ഫ്താ​റി​ന് ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മു​മ്പ് പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ക​ഠി​ന​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട​രു​തെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan NightSports fairAspireRamadan 2024
News Summary - Sports fair at Aspire with excitement on Ramadan night
Next Story