കായികമേളയിലെ സുരക്ഷക്ക് ഖത്തർ-യു.എസ് സഹകരണം
text_fieldsകായിക മേളകളോടനുബന്ധിച്ച സുരക്ഷ സഹകരണം സംബന്ധിച്ച് ഖത്തറും അമേരിക്കയും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
ദോഹ: പ്രധാന കായിക മേളകളോടനുബന്ധിച്ച സുരക്ഷ സഹകരണം സംബന്ധിച്ച് ഖത്തറും അമേരിക്കയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയുടെ (ലെഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും യു.എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി അലെജാന്ദ്രോ മയോർക്കസുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. 2022ലെ ഫുട്ബാൾ ലോകകപ്പ് സുരക്ഷിതമായി നടത്തിയതിലൂടെ ഖത്തരി സുരക്ഷ ഉദ്യോഗസ്ഥർ നേടിയ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അടുത്ത ലോകകപ്പ് നടത്തുന്നത് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ സംയുക്തമായാണ്. സുരക്ഷാ മേഖലകളിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും അവ മെച്ചപ്പെടുത്താനുള്ള വഴികളും പൊതു വിഷയങ്ങൾക്കൊപ്പം ചർച്ചയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

