Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേശീയ കായിക...

ദേശീയ കായിക ദിനാഘോഷത്തിന് ശോഭ പകരാന്‍ വേറിട്ട ഇനങ്ങളും

text_fields
bookmark_border

ദോഹ: ദേശീയ കായിക ദിനം ആഘോഷിക്കാന്‍ നിരവധി കായിക ഇനങ്ങളുമായി സജ്ജരായിരിക്കുകയാണ് സംഘടനകളെല്ലാം. എന്നാല്‍ രാജ്യത്ത് ആദ്യമായി നടത്തപ്പെടുന്ന കായിക ഇനങ്ങളായ കെന്‍ഡോയും നോര്‍ഡിക് വാക്കിങും ഇത്തവണ കാണികളെ ഏറെ ആകര്‍ഷിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ശാരീരിക ക്ഷമത നേടാന്‍ സഹായിക്കുന്ന നോര്‍ഡിക് വാക്ക് എന്ന സ്കാന്‍ഡിനേവിയന്‍ നടത്ത മത്സര ഇനത്തെ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് അവരുടെ ഇത്തവണത്തെ കായിക പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്കിങ് സ്റ്റിക്കുകളുടെ സഹായത്തോടെയുള്ള നടത്തമാണിത്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ഉപ സംഘടനയായ ആസ്പെറ്ററില്‍ നിന്നുള്ള ലോക പ്രശസ്തനായ പരിശീലകന്‍, 18 വയസ്സിന് മുകളില്‍ പ്രായമുള്ള നോര്‍ഡിക് വാക്കിങില്‍ താല്‍പര്യമുള്ള സന്ദര്‍ശകര്‍ക്കായി ഈ കായിക ഇനത്തെ പരിചയപ്പെടുത്തും.  ആധുനിക ജപ്പാനീസ് ആയോധന കലയായ കെന്‍ഡോയും വിദഗ്ധരായ പരിശീലകരുടെ മേല്‍നോട്ടത്തില്‍ സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കും. ദോഹയിലെ ജപ്പാന്‍ എംബസിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. 
കെന്‍ഡോയില്‍ ആയുധങ്ങള്‍ക്കുപകരം മുള വടികളും പടച്ചട്ടയുമാണ് ഉപയോഗിക്കുന്നത്.   ദേശീയ കായിക ദിനത്തില്‍ കത്താറയില്‍ 80 ഓളം കായിക ഇനങ്ങളാണ് നടത്തപ്പെടുന്നത്. കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ കത്താറയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കായിക ദിന സംഘാടക സമിതിയുടെ അധ്യക്ഷന്‍ കൂടിയായ കത്താറയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹമദ് അല്‍ സഈദ് പറഞ്ഞു.  ക്രിക്കറ്റ്, വോളി ബോള്‍, ബാസ്ക്കറ്റ് ബോള്‍, മാരത്തണ്‍ റെയ്സ്, കമ്പവലി മത്സരം, മാര്‍ച്ച് പാസ്റ്റ് തുടങ്ങി നിരവധി കായിക ഇനങ്ങളാണ് ഏഷ്യന്‍ ടൗണില്‍ നടത്തുന്നത്. ക്യുയു എയര്‍ സ്പോര്‍ട്ട്സ് ക്ളബിന്‍്റെ പാരാഗൈ്ളഡിങ് പ്രദര്‍ശനമുള്‍പ്പെടെ നിരവധി പരിപാടികളാണ് ഖത്തര്‍ യൂണിവേഴ്സിറ്റിയും ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഒരുക്കുന്നത്.  ഖത്തര്‍ ഫൗണ്ടേഷന്‍െറ കായിക ദിന പരിപാടികള്‍ എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്സിജന്‍ പാര്‍ക്കില്‍ നടക്കും. ആസ്പയറിലെ ഇന്‍ഡോറില്‍ സ്ത്രീകള്‍ക്ക് മാത്രമായി പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Sports day
Next Story