Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകായിക ദിനം: സ്​പെഷൽ...

കായിക ദിനം: സ്​പെഷൽ ഓഫറുമായി ഖത്തർ എയർവേസ്​

text_fields
bookmark_border
കായിക ദിനം: സ്​പെഷൽ ഓഫറുമായി ഖത്തർ എയർവേസ്​
cancel

ദോഹ: ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ്​ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ഖത്തർ എയർവേസ്​. ഫെബ്രുവരി ഏഴു​ മുതൽ 11 വരെ അഞ്ചു ദിവസത്തേക്കാണ്​ 35 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചത്​. 140 മേഖലകളിലേക്കുള്ള പ്രീമിയം, ഇ​ക്കോണമി ക്ലാസുകളിലെ ബുക്കിങ്ങിൽ ഇളവുകൾ ലഭിക്കുമെന്ന്​ കമ്പനി​ അറിയിച്ചു.

ഒക്​ടോബർ 31 വരെയുള്ള ടിക്കറ്റുകൾക്കായിരിക്കും ദേശീയ കായിക ദിനത്തിന്‍റെ ഇളവുകൾ ലഭിക്കുക. qatarairways.com/qsd എന്ന ലിങ്ക്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യാവുന്നതാണ്​.

ഇതിനു പുറമെ, ലോകകപ്പ്​ ഉദ്​ഘാടന മത്സരങ്ങൾക്കുള്ള രണ്ട്​ ടിക്കറ്റുകൾ, രണ്ട്​ വിജയികൾക്ക്​ ഇഷ്ടപ്പെട്ട സ്​പോർട്​സ്​ കേന്ദ്രത്തിലേക്കുള്ള വിമാന ടിക്കറ്റ്​ ഉൾപ്പെടെ നൂറിലേറെ പേർക്ക്​ സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്​.

ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർമാരിൽ ഒരാൾകൂടിയാണ്​ ദേശീയ വിമാനകമ്പനിയായ ഖത്തർ എയർവേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports Day
News Summary - Sports Day: Qatar Airways launches special offer
Next Story