പൊഡാർ പേൾ സ്കൂളിൽ കായിക ദിനാഘോഷം
text_fieldsപൊഡാർ പേൾ സ്കൂൾ കായിക ദിന പരിപാടികളിലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ദേശീയ കായിക ദിനത്തിൽ വിദ്യാർഥികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ച് പൊഡാർ പേൾ സ്കൂൾ. അൽ മെഷാഫ്, അൽ ദഫ്ന, തുമാമ കാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി അൽ അറബി സ്റ്റേഡിയത്തിലായിരുന്നു വിവിധ കായിക മത്സരങ്ങൾ നടത്തിയത്. നാല് ഹൗസുകളായി തിരിച്ചു നടത്തിയ പരിപാടികൾ മാർച്ച് പാസ്റ്റോടെ ആരംഭിച്ചു. സ്കൂൾ പ്രസിഡന്റ് സാം മാത്യൂ സല്യൂട്ട് സ്വീകരിച്ചു. അൽ അറബി സ്പോർട്സ് ക്ലബ് മാർക്കറ്റിങ് മാനേജർ അബ്ദുല്ല അൽ നഈമി വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

