Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ എക്സ്​പോയിൽ കായിക...

ദോഹ എക്സ്​പോയിൽ കായിക ദിനാഘോഷം

text_fields
bookmark_border
ദോഹ എക്സ്​പോയിൽ കായിക ദിനാഘോഷം
cancel

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 200ഓ​ളം പ​രി​പാ​ടി​ക​ളു​മാ​യി ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്പോ. ഫെ​ബ്രു​വ​രി 13നാ​ണ് രാ​ജ്യം ദേ​ശീ​യ കാ​യി​ക​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ൽ ബി​ദ പാ​ർ​ക്കി​ൽ 200ഓ​ളം കാ​യി​ക പ​രി​പാ​ടി​ക​ൾ എ​ക്സ്​​പോ ദോ​ഹ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഉ​ൾ​പ്പെ​ടെ ആ​സ്വ​ദി​ക്കാ​വു​ന്ന വി​ധം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് എ​ക്സ്​​പോ അ​ധി​കൃ​ത​ർ ത​യാ​റാ​ക്കു​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന പ​രി​പാ​ടി​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്​​പോ​ർ​ട്സും വ്യാ​യാ​മ​വും ശീ​ല​മാ​ക്കി ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക എ​ന്ന എ​ക്സ്​​പോ​യു​ടെ ല​ക്ഷ്യ​ങ്ങ​ളു​ടെ ​ഭാ​ഗ​മാ​യി ​നേ​ര​ത്തേ ത​ന്നെ വി​വി​ധ കാ​യി​ക​പ​രി​പാ​ടി​ക​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ഫോ​ർ ഓ​ൾ ഫെ​ഡേ​റ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് എ​ല്ലാം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി​യാ​ണ് ദേ​ശീ​യ കാ​യി​ക​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഫാ​മി​ലി സോ​ണി​ൽ അ​മ്പെ​യ്ത്ത്, ഷൂ​ട്ടി​ങ്, മു​വാ​യ് താ​യ്, സ്പീ​ഡ്ബാ​ൾ, ടെ​ലി​മാ​ച്ച് ഗെ​യി​മു​ക​ളും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഫെ​ബ്രു​വ​രി ഒ​മ്പ​ത് വ​രെ വി​ന്റ​ർ സ്​​പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളും എ​ക്സ്​​പോ വേ​ദി​യി​ൽ സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha ExpoSports day celebration
News Summary - Sports day celebration at Doha Expo
Next Story