കായിക സഹകരണം; ഒ.സി.എയും കരീബിയൻ ഒളിമ്പിക് കമ്മിറ്റിയും കരാർ ഒപ്പുവെച്ചു
text_fieldsകായിക സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് ശൈഖ് ജൊആൻ ബിൻ ഹമദ് ആൽഥാനിയും കരീബിയൻ എൻ.ഒ.സി പ്രസിഡന്റ് കീത്ത് ജോസഫും കരാറിൽ ഒപ്പുവെച്ചപ്പോൾ
ബാർസലോണ/ ദോഹ: ഏഷ്യയിലെയും കരീബിയൻ മേഖലയിലെയും കായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും കരീബിയൻ ഒളിമ്പിക് കമ്മിറ്റിയും കരാറിൽ ഒപ്പുവെച്ചു. സ്പെയിനിലെ ബാർസലോണയിൽ നടന്ന ചടങ്ങിൽ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് ശൈഖ് ജൊആൻ ബിൻ ഹമദ് ആൽഥാനിയും കരീബിയൻ എൻ.ഒ.സിക്ക് വേണ്ടി പ്രസിഡന്റ് കീത്ത് ജോസഫും കരാറിൽ ഒപ്പുവെച്ചു.
കായിക മാമാങ്കങ്ങളുടെയും മത്സരങ്ങളുടെയും സംഘാടനത്തിൽ പരസ്പര സഹകരണം, അത് ലറ്റുകളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പരിശീലന നിലവാരം ഉയർത്തുന്നതിനുമായി വൈദഗ്ധ്യവും അനുഭവസമ്പത്തും പങ്കുവെക്കൽ തുടങ്ങിയ ലക്ഷ്യമിട്ടാണ് കരാറിൽ ഒപ്പുവെച്ചത്. സ്പോർട്സ് മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ പങ്കുവെക്കുന്നതിനായി ഇരു വിഭാഗങ്ങളും ചേർന്ന് സംയുക്ത സയന്റിഫിക് സ്പോർട്സ് സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിക്കാനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

