കായികസഹകരണം: ഖത്തര്‍ ഹംഗേറിയന്‍ ഒളിമ്പിക് കമ്മിറ്റി മേധാവികളുടെ കൂടിക്കാഴ്ച
text_fieldsഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍ ഹംഗേറിയന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ക്രിസ്റ്റ്യന്‍ കുല്‍ക്സാറുമായി കൂടിക്കാഴ്ച നടത്തി. ബുഡപെസ്റ്റിലായിരുന്നു കൂടിക്കാഴ്ച. ഹ്രസ്വസന്ദര്‍ശനാര്‍ഥം ബുഡപെസ്റ്റിലെത്തിയതായിരുന്നു റാഷിദ് അല്‍ബുഐനൈന്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആൽഥാനിയുടെ സന്ദേശവും ആശംസയും ക്രിസ്റ്റ്യന്‍ കുല്‍ക്സാറിന് റാഷിദ് കൈമാറി.
ഇരുരാജ്യവും കായികരംഗത്ത് ഏതൊക്കെ നിലയില്‍ കൂടുതല്‍ സഹകരണം സാധ്യമാവുമെന്ന് അവലോകനം ചെയ്ത ഇരുവരും പരമാവധി സഹകരണം ഉറപ്പിക്കാന്‍ പ്രയത്നിക്കുമെന്നും അറിയിച്ചു. ബുഡപെസ്റ്റില്‍ ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സ്ഥലം ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ സന്ദര്‍ശിച്ചു. 118 രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്ത് 661 കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. 2023ല്‍ ഖത്തര്‍ ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കും. 2024 ലെ പാരിസ് ഒളിമ്പിക് ഗെയിംസിലേക്കുള്ള യോഗ്യത നേടിയ ടീമുകളെ കണ്ടെത്താനുള്ള മത്സരം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

