മുഐദർ സ്പോർട്സ് ക്ലബ്, പ്ലാസ്റ്റിക് റൗണ്ട് എബൗട്ടുകളിൽ ഗതാഗത നിയന്ത്രണം
text_fieldsദോഹ: സൈലിയ റോഡിൽ മുഐദർ സ്പോർട്സ് ക്ലബ് റൗണ്ട് എബൗട്ടിലും പ്ലാസ്റ്റിക് റൗണ്ട് എബൗട്ടിലും അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. പദ്ധതിയുടെ അവസാനം രണ്ട് റൗണ്ട്എബൗട്ടുകളും സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കി മാറ്റുമെന്നും അശ്ഗാൽ വ്യക്തമാക്കി. ആറ് കിലോമീറ്റർ നീളത്തിൽ പ്രാദേശിക റോഡ് വികസനം, സർവീസ് റോഡുകളുടെ നിർമാണം എന്നിവയാണ് പ്രധാനമായും പദ്ധതിയിലുൾപ്പെടുന്നത്. േഗ്രറ്റർ ദോഹ പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിലാണ് ഇത് ഉൾപ്പെടുന്നത്. േഗ്രറ്റർ ദോഹയുടെ വിവിധ ഭാഗങ്ങളിലെ ജങ്ഷനുകളുടെയും റൗണ്ട്എബൗട്ടുകളുടെയും വികസന പ്രവർത്തനങ്ങളാണ് േഗ്രറ്റർ ദോഹ പദ്ധതി കൊണ്ട് ലക്ഷ്യംവെക്കുന്നത്.
മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിെൻറ ഭാഗമായി മൈദർ സ്പോർട്സ് ക്ലബ് റൗണ്ട് എബൗട്ടും പ്ലാസ്റ്റിക് റൗണ്ട്എബൗട്ടും സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കി മാറ്റുമെന്ന് അശ്ഗാൽ റോഡ്സ് െപ്രാജക്ട്സ് ദോഹ സിറ്റി സെക്ഷൻ മേധാവി മൂസ അൽ സുവൈദി പറഞ്ഞു.
രണ്ട് റൗണ്ട് എബൗട്ടുകളിലും റോഡ് വികസന പ്രവർത്തനങ്ങളും നടക്കും. 12 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനടപ്പാത, സൈക്കിൾ പാത നിർമാണവും സ്ട്രീറ്റ് ലൈറ്റ്നിങ് സംവിധാനം വിപുലീകരണവും ലാൻഡ്സ്കേപ്പ് നിർമാണ പ്രവർത്തനങ്ങളും പദ്ധതിയിലുൾപ്പെടും. കൂടാതെ ടി.എസ്.ഇ നെറ്റ്വർക്ക്, സർഫേസ് വാട്ടർ ൈഡ്രനേജ് നെറ്റ്വർക്ക് എന്നിവയും ഇതോടൊപ്പം നിർമിക്കും.അൽ വഅബ് സ്ട്രീറ്റിനെയും വൈസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന അൽ സൈലിയ റോഡിലാണ് രണ്ട് റൗണ്ട്എബൗട്ടുകളും സ്ഥിതി ചെയ്യുന്നത്. മൈദർ സ്പോർട്സ് ക്ലബ്, മൈദർ ഹെൽത്ത് സെൻറർ, മേഖലയിലെ വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതവും ഇത് വഴിയാണ്. 2022 ആദ്യ പാദത്തോടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, നിർമാണപ്രവൃത്തികളുടെ ഭാഗമായി സൈലിയ റോഡിലെ പാതകളുടെ എണ്ണം മൂന്നിൽ നിന്നും രണ്ടാക്കി കുറച്ചിട്ടുണ്ട്. മൈദർ സ്പോർട്സ് ക്ലബ് റൗണ്ട്എബൗട്ടിെൻറ 50 മീറ്റർ മുമ്പ് മുതൽ പ്ലാസ്റ്റിക് റൗണ്ട്എബൗട്ടിന് ശേഷമുള്ള 50 മീറ്റർ വരെയാണ് ഗതാഗത നിയന്ത്രണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.