ദോഹ: ഈവർഷത്തെ കായിക ചാമ്പ്യൻഷിപ്പുകളുടെയും ഇവൻറുകളുടെയും വിവരങ്ങൾ രേഖപ്പെട ുത്തിയ കായിക കലണ്ടർ ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യൂ.ഒ.സി) പുറത്തിറക്കി. മുൻ വർഷങ്ങളി ൽനിന്നും വ്യത്യസ്തമായി ഇത്തവണ 65ഓളം രാജ്യാന്തര, മേഖലാ ചാമ്പ്യൻഷിപ്പുകൾക്കാണ് 2022ലെ ഫിഫ ലോകകപ്പ് നടക്കുന്ന ഖത്തർ ആതിഥ്യം വഹിക്കാനൊരുങ്ങുന്നത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്, ക്ലബ് ലോകകപ്പ് തുടങ്ങിയ വമ്പൻ ചാമ്പ്യൻഷിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയതിനുപിന്നാലെയാണ് ഈ വർഷത്തേക്കുള്ള വിവിധ ചാമ്പ്യൻഷിപ്പുകൾ പുറത്തുവിട്ടത്. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി നടക്കുന്ന രാജ്യാന്തര ബാസ്കറ്റ്ബാൾ ഫെഡറേഷെൻറ 3x3 ബാസ്കറ്റ്ബാൾ വേൾഡ് ടൂർ 2020, ഓക്ടോബറിലെ ഫിന നീന്തൽ ലോകകപ്പ് എന്നിവ ഈ വർഷത്തെ പ്രധാന ചാമ്പ്യൻഷിപ്പുകളാണ്.
37 രാജ്യാന്തര ചാമ്പ്യൻഷിപ്പുകളാണ് ഈ വർഷം നടക്കാനിരിക്കുന്നത്. ജനുവരി 24 മുതൽ 26 വരെ നടക്കുന്ന ഫെൻസിങ് ഗ്രാൻറ് പ്രിക്സാണ് ആദ്യ രാജ്യാന്തര ചാമ്പ്യൻഷിപ്. ടോക്യോവിൽ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള യോഗ്യത കൂടിയാണിത്.വൈവിധ്യമാർന്ന കായിക ചാമ്പ്യൻഷിപ്പുകൾക്കാണ് ഇത്തവണ ഖത്തർ ആതിഥ്യം വഹിക്കാനിരിക്കുന്നതെന്ന് ക്യൂ.ഒ.സി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ പറഞ്ഞു.
മാർച്ചിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പും ഏപ്രിലിൽ ദോഹ ഡയമണ്ട് ലീഗും മേയ് മാസത്തിൽ ജൂഡോ വേൾഡ് മാസ്റ്റേഴ്സും നടക്കും. ഒക്ടോബറിലെ ഐ.ടി.എഫ് ലോക ടെന്നിസ് ടൂറും ഇൻറർനാഷനൽ ഷോ ജമ്പിങ് ചാമ്പ്യൻഷിപ്പും പ്രധാനപ്പെട്ട കായിക ചാമ്പ്യൻഷിപ്പുകളാണ്. ഫെബ്രുവരിയിൽ ആഫ്രിക്കൻ സൂപ്പർ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് ഫൈനലും മേയിലെ അമീർ കപ്പും ഡിസംബറിലെ ഫിഫ ക്ലബ് ലോകകപ്പും ഫുട്ബാൾ േപ്രമികളെ കാത്തിരിക്കുന്ന രാജ്യാന്തര, മേഖല ചാമ്പ്യൻഷിപ്പുകളാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2020 6:27 AM GMT Updated On
date_range 2020-01-26T11:57:28+05:30ചാമ്പ്യൻഷിപ്പുകളുടെ പെരുമഴ തീർത്ത് 2020 ഖത്തർ 65 ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യമരുളും
text_fieldsNext Story