പൊഡാർ പേൾ സ്കൂൾ കായിക മേള
text_fieldsപൊഡാർ പേൾ സ്കൂളിലെ കായിക മേളയിൽ വിജയികളായവർക്ക് പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ ട്രോഫി സമ്മാനിക്കുന്നു
ദോഹ: വിദ്യാർഥികളുടെ കായിക കരുത്തിന് പ്രോത്സാഹനവുമായി പൊഡാർ പേൾ സ്കൂളിൽ വാർഷിക കായിക മേള സംഘടിപ്പിച്ചു. അൽ അറേബ്യ സ്പോർട്സ് ക്ലബിലായിരുന്നു തുമാമ, വെസ്റ്റ്ബേ, അൽ മെഷാഫ് കാമ്പസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വാർഷിക കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്.
സ്കൂൾ ബാൻഡ് -സ്കൗട്ട് സംഘത്തിന്റെ പ്രകടനത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. മാർച്ച് പാസ്റ്റും അരങ്ങേറി. ആറ് കാറ്റഗറികളിലായി 12 മത്സര ഇനങ്ങൾ അരങ്ങേറി. അധ്യാപകർ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരും പങ്കുചേർന്നു.

