സ്പോർട്സ് ആൻഡ് യൂത്ത് എക്സലൻസ് അവാർഡ് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsസ്പോർട്സ് ആൻഡ് യൂത്ത് എക്സലൻസ് അവാർഡ് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചപ്പോൾ
ദോഹ: 2024 -25 ലെ സ്പോർട്സ് ആൻഡ് യൂത്ത് എക്സലൻസ് അവാർഡ് വിജയികളെ അനുമോദിച്ച് കായിക -യുവജന മന്ത്രാലയം. ‘തലമുറകളുടെ മികവ്, രാഷ്ട്രത്തിന്റെ മികവ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഖത്തർ ഫൗണ്ടേഷൻ, ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി, അസ്പയർ സോൺ ഫൗണ്ടേഷൻ തുടങ്ങിയ പ്രതിനിധികൾ പങ്കെടുത്തു. 2024 ലെ അവാർഡ് ജേതാക്കൾക്ക് കായിക യുവജന വകുപ്പ് മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി പുരസ്കാരങ്ങൾ സമ്മാനിച്ചു.
സ്പോർട്സ് ആൻഡ് യൂത്ത് എക്സലൻസ് അവാർഡ് ഒരു അംഗീകാരം എന്നതിലുപരി, പ്രഫഷനലിസം, യുവജന ശാക്തീകരണം എന്നിവയിൽ ഊന്നിയ മികച്ചൊരു ആവാസവ്യവസ്ഥയെ കെട്ടിപ്പടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കായിക -യുവജന മേഖലകളിലെ ശാക്തീകരണം ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമാണെന്നും ഈ മേഖലകളുടെ വളർച്ചക്ക് സംഭാവന നൽകുന്ന ഓരോ കൂട്ടായ്മക്കും പിന്തുണ നൽകുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കായിക മന്ത്രാലയത്തിലെ ഡയറക്ടർ ഈസ അൽ ഹരാമിയും സന്നിഹിതനായി. വിവധ കായിക ക്ലബുകൾ, യുവജന സ്ഥാപനങ്ങൾ, പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ
കായിക വിഭാഗം
1.അൽ സദ്ദ് ക്ലബ്
2.അൽ അറബി ക്ലബ്
3.അൽ റയ്യാൻ ക്ലബ്
യുവജന വിഭാഗം
1.ഖത്തർ സയന്റിഫിക് ക്ലബ്
2.ഖത്തർ യൂത്ത് ഹോസ്റ്റൽസ്
3.ദോഹ ഗേൾസ് സെന്റർ
മികച്ച യുവജന സ്ഥാപനങ്ങൾ
1. അൽ ഖോർ ക്ലബ്
2.അൽ വക്റ ക്ലബ്
3. അൽ സൈലിയ ക്ലബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

