മജ്ലിസ് ശൂറയുടെ 46ാം സമ്മേളനത്തിൽ അമീറിെൻറ പ്രൗഢപ്രസംഗം: ആത്മ നിയന്ത്രണവും പരസ്പര ബഹുമാനവും രാജ്യത്തിെൻറ മാതൃക
text_fieldsദോഹ: ആത്മ നിയന്ത്രണവും പരസ്പര ബഹുമാനവും അവലംബിച്ച് മാത്രമാണ് രാജ്യം അതിെൻറ യാത്ര തുടരുന്നതെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അഹങ്കാരത്തിനും വിവാദങ്ങൾക്കും അതീതമായ നിലപാടും പ്രവർത്തനങ്ങളുമാണ് രാജ്യത്തിേൻറത്. വികസന പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ നടന്നുവരികയാണ്. ഇതിനെതിരിൽ എന്ത് പ്രവർത്തനം നടത്തിയാലും ഉപരോധ രാജ്യങ്ങൾക്ക് വിജയിക്കാനാകില്ലെന്നും അമീർ ശൈഖ് തമീം വ്യക്തമാക്കി. മജ്ലിസ് ശൂറയുടെ 46ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമീർ.
ഖത്തർ ഭീകരവാദത്തെ സഹായിക്കുന്നുവെന്ന് പറഞാൽ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കില്ല. രാജ്യാന്തര തലത്തിൽ ഭീകര വിരുദ്ധ വേദികളിലെല്ലാം ഖത്തർ അംഗമാണ്. മാത്രമല്ല സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു. ഉപരോധ രാജ്യങ്ങൾക്കും അറിയാം ഖത്തർ ഭീകരവാദത്തെ സഹായിക്കുന്ന രാജ്യമല്ലെന്ന്. എന്നാൽ സ്ഥാപിത താൽപര്യങ്ങളാണ് ഖത്തറിനെതിരെ തിരിയാൻ അവരെ േപ്രരിപ്പിച്ചത്. ഉപരോധ രാജ്യങ്ങളുടെ സമ്മർദ്ദത്തെ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ അമീർ രാജ്യത്തെ കറൻസിയെ തകർക്കാനുള്ള ശ്രമം നടന്നതായും വ്യക്തമാക്കി. എന്നാൽ അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഏത് തരം ചർച്ചകൾക്കും രാജ്യം സന്നദ്ധമാണ്.
രാജ്യത്തിെൻറ പരമാധികാരം അംഗീകരിക്കുന്ന ചർച്ചകളാകണമെന്ന് മാത്രം. എന്നാൽ ഉപരോധ രാജ്യങ്ങൾ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഖത്തർ ഏതെങ്കിലും രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ വിശ്വസിക്കുന്നില്ല. മൂല്യങ്ങൾക്കും പരസ്പരം ബഹുമാനത്തിനും വില നൽകി മാത്രമേ മുന്നോട്ട് പോകാൻ കഴിയൂവെന്നാണ് നാം വിശ്വസിക്കുന്നത്. ഉപരോധത്തിന് മുമ്പുണ്ടായിരുന്നതിനേക്കൾ നല്ല ബന്ധമാണ് വലിയ രാജ്യങ്ങളുമായി രാജ്യത്തിന് ഇപ്പോഴുള്ളത്. ഭക്ഷണം, മരുന്ന്, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ സ്വയംപര്യാപ്തത നേടി. മറ്റ് രാജ്യങ്ങളുമായി സന്തുലിതമായ ഉഭയകക്ഷി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ മറ്റൊരു അവസരത്തിലേക്ക് മാറ്റി വെക്കാൻ കഴിയില്ലെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. രാജ്യത്തിെൻറ ആഭ്യന്തര, വിദേശ നയങ്ങളെ അടിമറിക്കാനാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നത്.
എന്നാൽ അവരുടെ ആഗ്രഹം നടക്കാൻ പോകുന്നില്ലെന്നും അമീർ അസന്നിഗ്ധമായി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ മധ്യസ്ഥ ശ്രമവുമായി രംഗത്തുവന്ന കുവൈത്ത് അമീറിനെ അമീർ പ്രത്യേകം പ്രശംസിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിനോടൊപ്പം നിന്ന എല്ലാവർക്കും അമീർ പ്രത്യേകം നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തെ അതിജയിക്കാൻ രാജ്യത്തിന് സാധിച്ചു. രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത തകർക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് നടന്നപ്പോഴും അതിനെയെല്ലാം അതിജയിച്ചാണ് നാം മുന്നോട്ട് പോയത്.
പ്രാദേശിക ഉൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കാൻ സാധിച്ചു. രാജ്യത്തെ ജനങ്ങളുടെ മനോവീര്യത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നതിെൻറ തെളിവാണിതെന്നും അമീർ അഭിപ്രായപ്പെട്ടു. റോഹിംഗ്യൻ മുസ്ലിംകൾ അനുഭവിക്കുന്ന ദുരിതത്തിൽ ദുഖം രേഖപ്പെടുത്തിയ അമീർ എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാൻ നടപടി വേണമെന്ന് മ്യാൻമർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഫലസ്തീനിലെ പ്രമുഖ ഗ്രൂപ്പുകളായ അൽഫതഹും ഹമാസും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനെ അമീർ സ്വാഗതം ചെയ്തു. ലിബിയയിലും സിറിയയിലും എത്രയും വേഗം സമാധാനം കളിയാടട്ടെയെന്നും അമീർ ശൈഖ് തമീം ആശംസിച്ചു.
സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് ഏഴിന പരിപാടികൾ
ദോഹ: രാജ്യത്തിെൻറ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും ഏഴിന പരിപാടികൾ പ്രഖ്യാപിച്ച് അമീർ. ശൂറാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സമ്പദ് വ്യവസ്ഥ ബലപ്പെടുത്താൻ ഏഴ് തന്ത്രപ്രധാനമായ പദ്ധതികൾ അമീർ മുന്നോട്ട് വെച്ചത്.
ഒന്ന്: നിക്ഷേപത്തിന് അവസരം നൽകുന്നതിനും ഉദ്യോഗസ്ഥഭരണം കുറക്കുന്നതിനും ബാങ്കിംഗ് സംവിധാനം പരിഷ്കരിക്കുന്നതിനും ആവശ്യമായ നിയനിർമ്മാണങ്ങളുടെയും ഉത്തരവുകളുടെയും പൂർത്തീകരണം.
രാജ്യവും രാജ്യത്തിെൻറ സാമ്പത്തിക മേഖലയും പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ ഗൗരവമേറിയ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇത് സഹായിക്കും.
രണ്ട്: യാദൃശ്ചികമായി സംഭവിക്കാനിടയുള്ള ഏത് സാഹചര്യത്തെയും നേരിടുന്നതിന് നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷ്യ, ജല സുരക്ഷാ പദ്ധതികളുടെ പൂർത്തീകരണം. പുതിയ വ്യവസായങ്ങളും സേവനങ്ങളും വളർത്തുക. എണ്ണ, പ്രകൃതിവാതക മേഖലക്കാവശ്യമായ അടിയന്തര നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കുക.
മൂന്ന്: നിലവിലെ സാമ്പത്തിക–വാണിജ്യ കരാറുകളും ബന്ധങ്ങളും വിപുലീകരിക്കുകയും പുതിയ ബന്ധങ്ങൾ വികസിപ്പിക്കുകയും ചെയ്യുക.
നാല്: ദേശീയ വികസന പദ്ധതിയുടെയും ഖത്തർ വിഷെൻറയും പാതയിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണം.
2022 ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുക.
അഞ്ച്: തുറമുഖങ്ങളുടെ വികസനവും ഖത്തർ തുറമുഖങ്ങളെയും അന്താരാഷ്ട്ര തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഷിപ്പിംഗ് കമ്പനികളുമായുള്ള കരാറുകളുടെ വിപുലീകരണവും നടത്തും. ഖത്തർ എയർവേയ്സ് കാർഗോയുടെയും പാസഞ്ചറിെൻറയും ക്ഷമത വർധിപ്പിക്കും.
ആറ്: നിശ്ചിത സമയത്തിനുള്ളിൽ വിനോദസഞ്ചാര പദ്ധതി നടത്തിപ്പ് ത്വരിതപ്പെടുത്തും.
ഏഴ്: മേൽ പറഞ്ഞ മേഖലകളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തെ േപ്രാത്സാഹിപ്പിക്കുകയും അതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
