Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘സ്പെ​ക്ട്രം...

‘സ്പെ​ക്ട്രം 2K22’സ​മാ​പി​ച്ചു

text_fields
bookmark_border
‘സ്പെ​ക്ട്രം 2K22’​
cancel
camera_alt

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ശാ​സ്ത്ര, ഗ​ണി​ത, ക​ലാ പ്ര​ദ​ർ​ശ​ന​മാ​യ ‘സ്പെ​ക്ട്രം 2K22’​ൽ ​മി​ക​വു കാ​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം

ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ശാ​സ്ത്ര, ഗ​ണി​ത, ക​ലാ പ്ര​ദ​ർ​ശ​ന​മാ​യ ‘സ്പെ​ക്ട്രം 2K22’ന്റെ ​സ​മാ​പ​ന ച​ട​ങ്ങ് ന​ട​ത്തി. എം.​ഇ.​എ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന എ​ക്സി​ബി​ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ 700-ഓ​ളം പ്രോ​ജ​ക്ടു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. സ്പെ​ക്ട്രം 2K22 ന്റെ ​മൂ​ല്യ​നി​ർ​ണ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മി​ക​ച്ച 52 പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ കാ​ദ​ർ സം​സാ​രി​ച്ചു. സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ ക​ൺ​വീ​ന​ർ വൈ.​ഐ. ഷ​ഹ​നാ​സ് ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടും ര​മ്യ ന​ന്ദ​കു​മാ​ർ ജൂ​നി​യ​ർ വി​ഭാ​ഗം റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

മ​ഞ്ജു മ​ൻ​ഷാ​ദ്, എം.​ജെ. സ​രി​ത, ഫെ​ബി​ൻ ഷാ​ഹി​ദ്, ഷൈ​ല​ജ നി​ഷാ​ദ് എ​ന്നി​വ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ര​മാ ദേ​വി സ്വാ​ഗ​ത​വും ഐ​ശ്വ​ര്യ നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - 'Spectrum 2K22' concludes
Next Story