Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾക്ക് പ്ര​ത്യേ​ക മൂ​ല്യ നി​ർ​ണ​യം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്   വി​ദ്യാ​ർ​ഥി​ക​ൾക്ക് പ്ര​ത്യേ​ക മൂ​ല്യ നി​ർ​ണ​യം
cancel

ദോ​ഹ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സി​ൽ പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. ഫെ​ബ്രു​വ​രി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ലെ പ്ര​ക​ട​നം ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​കും. ഫെ​ബ്രു​വ​രി 17 മു​ത​ൽ 28 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി​രു​ന്ന​താ​യി സി.​ബി.​എ​സ്.​ഇ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, സ​യ​ൻ​സ് തു​ട​ങ്ങി ആ​റ് പ്ര​ധാ​ന അ​ക്കാ​ദ​മി​ക് സ​ബ്ജ​ക്ടു​ക​ള​ട​ക്കം 44 പേ​പ്പ​റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​റ്റ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ൽ 16 ലാം​ഗ്വേ​ജ് പേ​പ്പ​റു​ക​ളും സ്കി​ൽ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 22 സ​ബ്ജ​ക്ടു​ക​ളും ഉ​ൾ​പ്പെ​ടും.

ഓ​രോ വി​ദ്യാ​ർ​ഥി​യും പൂ​ർ​ത്തി​യാ​ക്കി​യ പ​രീ​ക്ഷ​ക​ളു​ടെ എ​ണ്ണം കൂ​ടി പ​രി​ഗ​ണി​ച്ച് കാ​റ്റ​ഗ​റി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ലാ​ണ് ന​ട​ത്തു​ക. എ​ല്ലാ പ​രീ​ക്ഷ​യും എ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ യ​ഥാ​ർ​ഥ പ്ര​ക​ട​നം വി​ല​യി​രു​ത്തി മാ​ർ​ക്ക് ന​ൽ​കും. അ​തേ​സ​മ​യം, നാ​ല് പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മൂ​ന്നു വി​ഷ​യ​ങ്ങ​ളി​ലെ ശ​രാ​ശ​രി മാ​ർ​ക്ക് ക​ണ​ക്കാ​ക്കി ബാ​ക്കി​യു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ൽ​കും. മൂ​ന്നു വി​ഷ​യ​ങ്ങ​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് അ​വ​ർ എ​ഴു​തി​യ​തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച ര​ണ്ട് വി​ഷ​യ​ങ്ങ​ളു​ടെ മാ​ർ​ക്കി​ന്റെ ശ​രാ​ശ​രി ബാ​ക്കി വി​ഷ​യ​ങ്ങ​ൾ​ക്ക് ന​ൽ​കും. എ​ന്നാ​ൽ, ര​ണ്ടു പ​രീ​ക്ഷ​ക്ക് മാ​ത്രം ഹാ​ജ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ ​വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ച മാ​ർ​ക്കി​ന്റെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി, ബാ​ക്കി​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ന​ൽ​കും. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സി.​ബി.​എ​സ്.​ഇ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEStudents10th classgulfqatar​
News Summary - Special value judgment for CBSE 10th class students
Next Story