Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇഹ്​തിറാസിൽ...

ഇഹ്​തിറാസിൽ രോഗമുക്തർക്ക്​ പ്രത്യേക അടയാളം

text_fields
bookmark_border
ഇഹ്​തിറാസിൽ രോഗമുക്തർക്ക്​ പ്രത്യേക അടയാളം
cancel

ദോഹ: കോവിഡ്​ മുക്​തരായവർക്ക്​ ഗ്രീൻ സ്റ്റാറ്റസും പ്രത്യേക ഐക്കണും പ്രദർശിപ്പിക്കുന്ന പുതിയ അപ്​ഡേഷനുമായി ഇഹ്​തിറാസ്​ ആപ്ലിക്കേഷനിൽ പുതിയ മാറ്റങ്ങൾ.

പൊതുജനാരോഗ്യ മ​ന്ത്രാലയമാണ്​ പുതിയ മാറ്റങ്ങൾ അറിയിച്ചത്​.

ഇതുപ്രകാരം, കോവിഡ്​ ഭേദമായവരുടെ​ രോഗമുക്​തിയുടെ തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇഹ്​തിറാസിൽ തെളിയും. ഗ്രീൻ സ്റ്റാറ്റസും ലഭ്യമാവും.

കോവിഡ്​ ഭേദമായി ഒമ്പത്​ മാസം വരെ ഇവർക്ക്​ പ്രതിരോധശേഷി ആർജിച്ചതിന്‍റെ സ്റ്റാറ്റസ്​ ലഭ്യമാവും.

അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ്​ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കോവിഡ്​ ​രോഗമുക്​തൻ എന്ന സ്റ്റാറ്റസ്​ നൽകുക. എന്നാൽ, ​റാപിഡ്​ ആന്‍റിജെൻ സെൽഫ്​ ടെസ്റ്റ്​ കിറ്റിലെ ഫലം പരിഗണിക്കില്ല.

കോവിഡ്​ ഭേദമായി ഒമ്പത്​ മാസം വരെ വാക്സിനേറ്റഡായ വ്യക്​തികൾക്ക്​ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹരായിരിക്കും.

ഇഹ്​തിറാസിൽ 'റിക്കവേഡ്​' എന്ന ടിക്ക്​ മാർക്കിൽ രോഗം ഭേദമായതിന്‍റെ തീയതിയും അടയാളപ്പെടുത്തിയിരിക്കും.

വാക്സിൻ ഡോസ്​ മുഴുവനും സ്വീകരിച്ചിട്ടില്ലെങ്കിലും രോഗം ഭേദമായവർ ആണെങ്കിൽ ഒമ്പത്​ മാസം വരെ ​ഇവരെ 'വാക്സിനേറ്റഡ്​' സ്റ്റാറ്റസിലാവും പരിഗണിക്കുക.

അതേസമയം, ​രണ്ടാം ഡോസ്​ സ്വീകരിച്ച്​ ഒമ്പത്​ മാസം കഴിയുകയും ​ബൂസ്റ്റർ ഡോസ്​ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഇഹ്​തിറാസിലെ 'ഗോൾഡ്​ ​ഫ്രെയിം' നഷ്ടമാവും. ഗോൾഡ്​ ഫ്രെയം വാക്സിനേറ്റഡ്​ സ്റ്റാറ്റസിനെയാണ്​ സൂചിപ്പിക്കുന്നത്.

ഇത്​ രോഗമുക്​തർ എന്നതിന്‍റെ അടയാളമായി പരിഗണിക്കില്ലെന്നും മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ അറിയിക്കുന്നു. പക്ഷേ, ഇഹ്​തിറാസിൽ കാണുന്ന റിക്കവേഡ്​ സ്റ്റാറ്റസ്​ ഇവർക്ക്​ ഒമ്പത്​ മാസം വരെ ആനുകൂല്യങ്ങളെല്ലാം ലഭിക്കാൻ ഇടയാവും.

പുതിയ മാറ്റങ്ങൾ ലഭ്യമാവാൻ ആപ്​ ​സ്​റ്റോർ വഴി ഇഹ്​തിറാസ്​ അപ്​ഡേറ്റ്​ ചെയ്യാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ihtiras
News Summary - Special sign for the sick in Ihtiras
Next Story