ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഖത്തറിൽ പ്രത്യേക ക്വാറൻറീൻ ഹോട്ടലുകൾ
text_fieldsഇൻറർകോണ്ടിനൻറൽ ദോഹ ഹോട്ടൽ
ദോഹ: ബ്രിട്ടനിൽ കോവിഡിെൻറ പുതിയ വകഭേദം കണ്ടെത്തിയതോടെ ആ രാജ്യത്തുനിന്ന് വരുന്നവർക്കായി പ്രത്യേക ക്വാറൻറീൻ ഹോട്ടലുകൾ ഖത്തറിൽ സജ്ജമാക്കി. ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽനിന്ന് വരുന്നവർക്കായി രണ്ട് ഹോട്ടലുകളാണ് ക്വാറൻറീനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നതെന്ന് ഡിസ്കവർ ഖത്തർ അറിയിച്ചു.
ഇൻറർകോണ്ടിനൻറൽ ദോഹ ഹോട്ടൽ (െഫെവ് സ്റ്റാർ), മെർക്കുറെ ഗ്രാൻഡ് ദോഹ (ഫോർ സ്റ്റാർ) എന്നീ ഹോട്ടലുകളാണിത്. രാജ്യത്തേക്ക് വരുന്നവർ ക്വാറൻറീൻ ഹോട്ടലുകൾ തെരഞ്ഞെടുക്കേണ്ടത് ഡിസ്കവർ ഖത്തർ പോർട്ടലിലൂടെയാണ്. ഇൗ രണ്ട് ഹോട്ടലുകളിൽ ഏതെങ്കിലും ഒന്നിലാണ് ബ്രിട്ടനിൽനിന്ന് വരുന്നവർ ക്വാറൻറീനിൽ കഴിയേണ്ടതെന്ന് ഡിസ്കവർ ഖത്തർ തങ്ങളുെട െവബ്സൈറ്റിലൂടെ അറിയിച്ചു.
ബ്രിട്ടനിൽ കോവിഡിെൻറ പുതിയ വകഭേദം കണ്ടെത്തിയതോടെ അവിടേക്കുള്ള വരവും പോക്കും പല രാജ്യങ്ങളും കഴിഞ്ഞദിവസം തന്നെ നിർത്തലാക്കിയിട്ടുണ്ട്. ബ്രിട്ടനിൽനിന്ന് ഖത്തറിലേക്ക് വരുന്നവർ നിലവിൽ മേറ്റതെങ്കിലും ഹോട്ടലിൽ ക്വാറൻറീൻ ബുക്ക് ചെയ്തവരോ ഡിസംബർ 23ന് ദോഹ സമയം രാവിലെ ആറിനുമുമ്പ് ഖത്തറിൽ എത്തുന്നവരോ ആണെങ്കിൽ അവരുടെ ഹോട്ടൽ ബുക്കിങ് തനിയെ മേൽപ്പറഞ്ഞ രണ്ട് ഹോട്ടലുകളിലൊന്നിലേക്ക് മാറ്റപ്പെടും. ഏതെങ്കിലും ആളുകൾ ഖത്തറിൽ ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യാതെയാണ് വരുന്നതെങ്കിൽ അവരുടെ ബോർഡിങ് പാസിൽ യാത്ര ബ്രിട്ടനിൽനിന്നാണ് തെളിയുകയും ചെയ്താൽ അവർക്ക് ദോഹയിൽ ചെക്ക് ഇൻ അനുവദിക്കില്ല. അവർക്ക് റീ ഫണ്ട് അനുവദിക്കുകയുമില്ല. ബുധനാഴ്ച രാവിലെ ആറിനു മുമ്പ് എത്തുന്നവരുടെ കാര്യത്തിൽ നേരത്തേ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്തതിൽനിന്ന് ഹോട്ടൽ ചെലവിൽ മാറ്റമുണ്ടെങ്കിൽ അത്തരക്കാർക്ക് റീഫണ്ടിന് അർഹതയുണ്ടായിരിക്കും. എന്നാൽ അതിനുശേഷം വരുന്നവർ ഹോട്ടൽ ഇനത്തിൽ അധികംവരുന്ന തുക അടക്കേണ്ടിവരും. നേരത്തേ ബുക്ക് ചെയ്തതിനേക്കാൾ കൂടുതലാണ് നിലവിൽ പറഞ്ഞ ഹോട്ടലുകളുടെ തുകയെങ്കിൽ അവർക്കും റീഫണ്ടിന് അർഹതയുണ്ടായിരിക്കും.
ഇന്നലെയാണ് ഖത്തർ ഹോട്ടൽ ക്വാറൻറീൻ പാേക്കജുകൾ 2021 ഫെബ്രുവരി 15വരെ നീട്ടിയത്. ഖത്തറിെൻറ കോവിഡ് ലോ റിസ്ക് പട്ടികയിലില്ലാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ പാക്കേജുകളാണ് ഡിസ്കവർ ഖത്തർ 2021 ഫെബ്രുവരി 15 വരെ നീട്ടിയത്. ഇത്തരം രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തുന്നവർ രാജ്യത്ത് എത്തിയാലുടൻ സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയൽ നിർബന്ധമാണ്. ഡിസ്കവർ ഖത്തർ വെബ്സൈറ്റിലുള്ള വിവിധ ഹോട്ടലുകൾ മാത്രമേ ഇതിനായി തെരഞ്ഞെടുക്കാൻ കഴിയൂ.
ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഖത്തറിെൻറ യാത്രാനയത്തിെൻറ ഭാഗമായുള്ള കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്. ഈയടുത്തും ഈ പട്ടിക പുതുക്കിയിരുന്നു. നേരത്തേ 17 രാജ്യങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നതെങ്കിൽ പുതിയ പട്ടികയിൽ ആറു രാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ പട്ടികയിലും ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻ രാജ്യങ്ങൾ ഇല്ല. ഖത്തറിൽ കൂടുതൽ വിദേശികൾ ഉള്ളത് ഈരാജ്യങ്ങളിൽ നിന്നാണ്. എന്നാൽ ചൈന, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ പത്ത് ഏഷ്യൻ രാജ്യങ്ങൾ പട്ടികയിലുണ്ട്. ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിെൻറ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് ഖത്തർ എയർവേയ്സിൽ വരുന്നവർ അംഗീകൃത കോവിഡ് പരിശോധനകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.
മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽനിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക്ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കോവിഡ് പരിശോധന നടത്തും. നെഗറ്റിവ് ആണെങ്കിൽ പിന്നീടുള്ള ഏഴു ദിവസം ഹോം ക്വാറൻറീൻ. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്നവർ അതായത് ഖത്തറിെൻറ പട്ടികയിൽ ഉൾപ്പെട്ട രാജ്യത്തുനിന്നുള്ള യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്ഥകൾ വ്യത്യസ്തമാണ്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം, ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പുനൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ഒരാഴ്ചക്കുശേഷം ഹെൽത്ത് സെൻററിലെ കോവിഡ് പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐെസാലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.
നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും. വിസയുള്ളവർക്ക് 'എക്സപ്ഷനൽ എൻട്രി പെർമിറ്റ്' എടുത്തതിനുശേഷം മാത്രമേ ഖത്തറിലേക്ക് വരാൻ കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.