സ്പെഷൽ കോൺസുലാർ ക്യാമ്പ് മേയ് 30ന്
text_fieldsദോഹ: ഇന്ത്യൻ എംബസിയും അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുക്തമായ സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലാർ ക്യാമ്പ് മേയ് 30ന് ഏഷ്യൻ ടൗൺ ഇമാറ ഹെൽത്ത് കെയറിൽ നടക്കും. പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനങ്ങൾ എന്നിവ ക്യാമ്പിൽ ലഭ്യമാകും.
രാവിലെ ഒമ്പതു മുതൽ 11 വരെ ക്യാമ്പിൽ തൊഴിൽ സംബന്ധമായ വിഷയങ്ങളും അധികൃതരുടെ ശ്രദ്ധയിലെത്തിക്കാവുന്നതാണ്. ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും പ്രവർത്തിക്കും. പുതുക്കിയ പാസ്പോർട്ടുകൾ ജൂൺ 20ന് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 7724 5945, 6626 2477.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

