ഏഷ്യൻ ടൗണിൽ സ്പെഷൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച
text_fieldsദോഹ: അൽ ഖോറിലെയും ദുഖാനിലെയും ക്യാമ്പുകൾക്കു പിന്നാലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറവും സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് ഏഷ്യൻ ടൗണിലുമെത്തുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെയായി ഇമാറ ഹെൽത് കെയറിൽ ക്യാമ്പ് നടക്കും. ഖത്തറിന്റെ വിദൂരമേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് എംബസി സേവനങ്ങൾ അരികിലെത്തിക്കുന്നതാണ് പ്രത്യേക ക്യാമ്പ്. അപേക്ഷാ ഫോറം പൂരിപ്പിക്കാൻ രാവിലെ എട്ട് മുതൽ സൗകര്യം ഉണ്ടായിരിക്കും. സേവനം ആവശ്യമുള്ളവർ മതിയായ രേഖകളുടെ പകർപ്പ് കൊണ്ടുവരണമെന്നും ഐ.സി.ബി.എഫ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

